കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ് 27, 28 തീയതികളിൽ

court
 സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ജനുവരി 27, 28 തീയതികളിൽ വയനാട് ജില്ലയിലെ കർഷകർക്കായി സിറ്റിങ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യൂ പങ്കെടുക്കും. ഓൺലൈനായി എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ രാവിലെ 9ന് സിറ്റിങ് ആരംഭിക്കും. ഹിയറിങ്ങിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ച അപേക്ഷകർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിൽ കൃത്യം 9ന് എത്തണം.

Share this story