Times Kerala

 ജൈവ പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത നേടാൻ ചിറ്റൂര്‍ നഗരസഭ

 
 ജൈവ പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത നേടാൻ ചിറ്റൂര്‍ നഗരസഭ
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചിറ്റൂര്‍-തത്തമംഗലം നഗരസഭയും ജൈവ പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തതക്ക് തയ്യാറെടുക്കുന്നു. നഗരസഭയിലെ വിവിധ വാര്‍ഡുകളിലായി രണ്ടര ഏക്കറിലാണ് കൃഷി ചെയ്യുന്നത്. മുളക്, വെണ്ട, വഴുതന, തക്കാളി, പയര്‍, ചീര എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
മൂന്നു വര്‍ഷത്തിനുള്ളില്‍ നഗരസഭക്ക് ആവശ്യമായ പച്ചക്കറികള്‍ ഉത്പാദിക്കാനാണ് ശ്രമമെന്നും എല്ലാ വാര്‍ഡിലും കൃഷിക്കാവശ്യമായ സ്ഥലം കണ്ടെത്തി കൃഷി ആരംഭിക്കുമെന്നും ഭരണസമിതി അധികൃതര്‍ അറിയിച്ചു.

Related Topics

Share this story