മത്സ്യകൃഷി ചെയ്യുന്നതിന് അപേക്ഷിക്കാം

മത്സ്യകൃഷി ചെയ്യുന്നതിന് അപേക്ഷിക്കാം 
 

ആലപ്പുഴ: ജില്ലാപഞ്ചായത്ത് 2022-23 ജനകീയാസൂത്രണത്തിന്റെ ഭാഗമായി മത്സ്യകൃഷി മേഖലയില്‍ നടപ്പാക്കുന്ന വീട്ടുവളപ്പിലെ പടുതാകുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്ളോക് മത്സ്യകൃഷി എന്നീ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പടുതാകുളങ്ങളിലെ മത്സ്യകൃഷി യൂണിറ്റ് ഒന്നിന് 1.23 ലക്ഷം രൂപയും ബയോഫ്‌ളോക് മത്സ്യകൃഷിയ്ക്ക് 1.38 ലക്ഷം രൂപയുമാണ് ചെലവ്.

യൂണിറ്റ് ചെലവിന്റെ 40 ശതമാനം സബ്‌സിഡി ലഭിക്കും. 60 ശതമാനം തുക ഗുണഭോക്താവ് നേരിട്ട് വഹിക്കണം. താത്പര്യമുള്ളവര്‍ അതത് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗത്തിന്റെ ശുപാര്‍ശയോടെ സെപ്തംബര്‍ 30-ന് വൈകിട്ട് അഞ്ചിനകം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ജില്ലാ ഓഫീസിലോ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0477 2252814, 0477 2251103

Share this story