Times Kerala

തെങ്ങിലെ തേനീച്ചവളർത്തൽ; ക്ലാസ്സ് എടുത്ത് വിദ്യാർത്ഥികൾ

 
തെങ്ങിലെ തേനീച്ചവളർത്തൽ; ക്ലാസ്സ് എടുത്ത് വിദ്യാർത്ഥികൾ

കോയമ്പത്തൂർ : ഗ്രാമീണ പ്രവർത്തി പരിചയ മേളയുടെ ഭാഗമായി കൊണ്ടമ്പട്ടി പഞ്ചായത്തിലെ കർഷകർക്ക് തേനീച്ച വളർത്തലിനെക്കുറിച്ച് അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ ക്ലാസ്സ് എടുത്തു.തേനീച്ച മെഴുക്, പ്രോപോളിസ്, തേനീച്ച കൂമ്പോള, റോയൽ ജെല്ലി തേനീച്ചവളർത്തൽ വരുമാനത്തിൻ്റെ മറ്റ് സ്രോതസ്സുകളിൽപ്പെടുന്നു. വിളകളുടെ പരാഗണം, റാണികളെ വളർത്തൽ, പാക്കേജ് തേനീച്ചകളുടെ ഉത്പാദനം എന്നിവ ഉൾപ്പെടുന്നു. തെൻകൃഷി തുടങ്ങാനായി കേന്ദ്ര സർക്കാർ 50 % സബ്സിഡി നൽകും. നമ്മുടെ വീടിനോട് ചേർന്നു തന്നെ നമ്മുടെ കൺമുന്നിൽ കാണാനാകുന്ന തരത്തിൽ ആരംഭിക്കാവുന്ന ഒരു കൃഷിയാണ് തേനീച്ചക്കൃഷി. ഇന്ന് പല സ്ഥലത്തും പ്രചാരത്തിലുണ്ടെങ്കിലും നല്ല രീതിയിൽ വിപണിയുള്ള ഒരു കൃഷി കൂടിയാണ് ഇത്. തേനിന് ഗ്രാമ പ്രദേശങ്ങൾ മുതൽ അന്താരാഷ്ട്ര തലത്തിൽ വരെ വിപണിയുണ്ട്. ശരീരത്തിന് ആവശ്യമുള്ളതും നല്ല പോഷക സമ്പുഷ്ടവുമായ ഒന്നാണ് തേൻ. അതിനാൽത്തന്നെ വളരെ ചെറിയ രീതിയിൽ തുടങ്ങിയാലും പിന്നീട് വികസിപ്പിച്ചാൽ വലിയ വിപണി തരും തേനീച്ചക്കൃഷി. ഒരു സംരംഭമെന്ന നിലയിൽ തുടങ്ങാവുന്ന തേനീച്ചക്കൃഷിയ്ക്ക് നല്ല ഡിമാന്റ് ആയതിനാൽത്തന്നെ ഇത് ആരംഭിയ്ക്കാൻ സർക്കാർ സഹായവും ലഭിയ്ക്കും.അഗ്രികൾച്ചർ ഓഫീസർ ആയ സുന്ദര രാജൻ, അഗ്രികൾച്ചർ മാർക്കറ്റിംഗ് സുപ്പീറിന്റെന്റ ഷെൽവ രാജ്, കോളേജ് ഡീൻ ഡോ : സുധീഷ് മണലിൽ എന്നിവർ ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

Related Topics

Share this story