Times Kerala

 രാജ്യം ആദ്യ റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ.!

 
 രാജ്യം ആദ്യ റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ.!
 
1950, ജനുവരി 26ന് രാജ്യത്തിന്‍റെ പ്രഥമ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് ആദ്യ റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ ഇങ്ങനെയായിരുന്നില്ല സംവിധാനങ്ങള്‍. ഇപ്പോഴത്തെ ധ്യാന്‍ ചന്ദ് സ്റ്റേഡിയം നില്‍ക്കുന്നിടത്തായിരുന്നു അന്നത്തെ ആഘോഷപരിപാടികള്‍. മൂവായിരത്തോളം സൈനികരും നൂറോളം വൈമാനികരും പങ്കെടുത്ത ലളിതമായ സൈനിക അഭ്യാസമായിരുന്നു അന്നത്തെ പ്രധാന ആകര്‍ഷണമായിരുന്നത്. 1955 മുതലാണ് രാജ്പഥിലേക്ക് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ എത്തുന്നത്. ഇപ്പോള്‍ കാണുന്ന രീതിയിലുള്ള ആഘോഷങ്ങള്‍ ആരംഭിക്കുന്നത് അന്ന് മുതലാണ്. രാജ്പഥ് സ്ഥിരം വേദിയാക്കി. രാജ്യത്തിന്‍റെ സൈനികശക്തി, സാംസ്കാരിക വൈവിധ്യം, നേട്ടങ്ങള്‍ എന്നിവയൊക്കെ പങ്കു വയ്ക്കുന്ന പരിപാടിയായി റിപ്പബ്ലിക് ദിന പരേഡ്. എല്ലാ വര്‍ഷവും ഏതെങ്കിലും ഒരു രാഷ്ട്രത്തലവനെ ആഘോഷപരിപാടികളില്‍ അതിഥിയായി ക്ഷണിക്കാറുണ്ട്. ആദ്യ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ അതിഥിയാകാന്‍ ക്ഷണിക്കപ്പെട്ടത് ഇന്തോനേഷ്യയായിരുന്നു. ഇതുവരെ 44 രാഷ്ട്രത്തലവന്‍മാര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

Related Topics

Share this story