Times Kerala

 റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി ജില്ലാ ഭരണ സിരാകേന്ദ്രം

 
 റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി ജില്ലാ ഭരണ സിരാകേന്ദ്രം
 

എറണാകുളം: രാജ്യം 74-ാമത് റിപ്പബ്ലിക്ക് ദിനത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണ സിരാകേന്ദ്രവും. വ്യാഴാഴ്ച (ജനുവരി 26) ന് രാവിലെ ഒൻപതിന് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ്‌ പതാക ഉയർത്തും.


27 പ്ലാറ്റൂണുകളിലായി ആയിരത്തിലധികം പേരാണ് റിപ്പബ്ലിക്ക് ദിന പരേഡിന്റെ ഭാഗമാകുന്നത്. പോലീസ്, എക്സൈസ്, കസ്റ്റംസ് കേഡറ്റ് കോപ്സ്, സീ കേഡറ്റ് കോപ്സ്, സ്റ്റുഡന്റ്റ് പോലീസ് കേഡറ്റ്, എൻ. സി. സി (ആർമി, നേവൽ ), അഗ്നി രക്ഷാ സേന, സിവിൽ ഡിഫൻസ് അംഗങ്ങൾ, യുവജന ക്ഷേമ ബോർഡിന്റെ കീഴിലുള്ള ടീം കേരള, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവർ പരേഡിന്റെ ഭാഗമാകും. എറണാകുളം സെന്റ്. തെരേസാസ് സ്കൂൾ, എറണാകുളം സെന്റ്. മേരീസ് സ്കൂൾ, എറണാകുളം എസ്. ആർ. വി ഹയർ സെക്കന്ററി സ്കൂൾ, പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കടമക്കുടി ബത് ലഹേം ദയറ ഹയർ സെക്കന്ററി സ്കൂൾ, കിടങ്ങൂർ സെന്റ്. ജോസഫ് സ്കൂൾ, ഇരുമ്പനം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, തൃപ്പൂണിത്തുറ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, എളമക്കര ഹയർ സെക്കന്ററി സ്കൂൾ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളും പരേഡിൽ പങ്കെടുക്കും.

ആഘോഷങ്ങൾക്ക് മുന്നോടിയായി പരേഡ് പരിശീലനം
സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്നു. അവസാന ഘട്ട പരേഡ് പരിശീലനം ചൊവ്വാഴ്ച(ജനുവരി24) രാവിലെ ഏഴിനു നടക്കും.

Related Topics

Share this story