Times Kerala

 ഐപിഎൽ ഫൈനലിൽ ധോണിക്ക് വിലക്കോ? ആരാധകരെ ആശങ്കയിലാഴ്ത്തുന്ന റിപ്പോർട്ടുകൾ

 
 ഐപിഎൽ ഫൈനലിൽ ധോണിക്ക് വിലക്കോ? ആരാധകരെ ആശങ്കയിലാഴ്ത്തുന്ന റിപ്പോർട്ടുകൾ
ഒന്നാം ക്വാളിഫയറിൽ കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി ഐപിഎൽ ഫൈനലിൽ എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ചെന്നൈയിൽ വെച്ചു നടന്ന ക്വാളിഫയർ പോരാട്ടത്തിൽ 15 റൺസിന്റെ തകർപ്പൻ ജയമായിരുന്നു സി എസ് കെ നേടിയത്. അതേ സമയം ഫൈനലിൽ എത്തിയതിന്റെ ആവേശത്തിനിടെയും ചെന്നൈ സൂപ്പർ കിംഗ്സിന് ആശങ്ക നൽകുന്ന ഒരു വാർത്ത പുറത്ത് വന്നിരിക്കുന്നു. ആദ്യ ക്വാളിഫയറിനിടെ മനപൂർവ്വം കളി വൈകിപ്പിച്ച ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ  അച്ചടക്ക നടപടിയുണ്ടായേക്കുമെന്നും അത് വിലക്ക് പോലുമാവാൻ സാധ്യതയുണ്ടെന്നുമാണ് നിലവിൽ ഉയരുന്ന റിപ്പോർട്ടുകൾ. ഈ സംഭവത്തിന്റെ പേരിൽ ധോണിക്കെതിരെ വിലക്ക് പോലുള്ള കടുത്ത നടപടിയു‌ണ്ടായാൽ അദ്ദേഹം ഫൈനലിൽ കളിക്കില്ലെന്നാണ് വാർത്തകൾ‌. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Related Topics

Share this story