കൊച്ചി: റോഡപകടങ്ങൾ തടയുന്നതിനും അമിതഭാരം കയറ്റിയുള്ള ചരക്കുവാഹനങ്ങളുടെ അനധികൃത സർവീസ് തടയുന്നതിനുമായി എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയത് വ്യാപക മിന്നൽ പരിശോധന. എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ 48 ചരക്ക് ലോറികൾക്കെതിരെ നടപടിയെടുത്തു. ഇവരിൽ നിന്നായി 16,74,000 രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്.(MVD Surprise Inspection In Kochi Overloaded Lorries Fined 16 Lakhs)
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരേസമയത്തായിരുന്നു എം.വി.ഡി സംഘത്തിന്റെ നടപടി. അങ്കമാലി, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയും അനുവദനീയമായ അളവിലും കൂടുതൽ ഭാരം കയറ്റിയും സർവീസ് നടത്തിയ വാഹനങ്ങളാണ് പ്രധാനമായും കുടുങ്ങിയത്. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ കർശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
Story Summary
The Kerala Motor Vehicles Department (MVD) cracked down on overloaded freight lorries in Ernakulam district, penalizing 48 vehicles during a surprise inspection. Led by Enforcement RTO Biju Isaac across major hubs including Angamaly and Perumbavoor, the drive resulted in a total fine collection of Rs 16.74 lakh.


