ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രക്ഷോഭത്തിന്റെ വിജയം മുൻനിർത്തി രാജ്യത്തെ യുവജനങ്ങളെ ഏകോപിപ്പിക്കുന്നതിനായി രാജ്യവ്യാപകമായി സംവാദ പര്യടനം പ്രഖ്യാപിച്ച് കോക്ക്‌റോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ഭാവി പരിപാടികളും നയരേഖയും തയ്യാറാക്കുന്നതിനായി ബുധൻ, വ്യാഴം ദിവസങ്ങളിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ രണ്ടുദിവസത്തെ തന്ത്രപ്രധാന യോഗം ചേരുമെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു.(CJP Announces Nationwide Youth Tour Following Anti NEET Agitation Success)
സ്ഥാപകൻ അഭിജിത് ദിപ്കെ, മറ്റ് വക്താക്കൾ, ജന്തർ മന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്ത വോളണ്ടിയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. യുവജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നേരിട്ട് കേട്ടറിഞ്ഞ ശേഷമായിരിക്കും പാർട്ടിയുടെ അടുത്ത നീക്കങ്ങളെന്ന് സി.ജെ.പി വ്യക്തമാക്കി.
രണ്ടുമാസം നീണ്ട ശക്തമായ പ്രക്ഷോഭത്തിനൊടുവിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച സമരം വിജയകരമായി പൂർത്തിയാക്കിയ ആവേശത്തിലാണ് പാർട്ടി. സംഘടിതമായി പോരാടിയാൽ എന്തും നേടിയെടുക്കാമെന്ന് ഇന്നത്തെ യുവതലമുറ തെളിയിച്ചിരിക്കുകയാണെന്നും, ആ ഊർജ്ജത്തെ കൃത്യമായ ദിശയിലേക്ക് നയിക്കാനാണ് ഈ പര്യടനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സി.ജെ.പി ചീഫ് സ്പോക്‌സ്പേഴ്സൺ സൗരവ് ദാസ് പറഞ്ഞു.
Story Summary
Following the success of its anti-NEET paper leak movement, the Cockroach Janta Party (CJP) announced a nationwide listening tour to connect with Indian youth. The party will finalize its future roadmap during a two day strategy meeting in Maharashtra.


