HomeKeralaഅപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 19-കാരിക്ക് പുതുജീവൻ; വിദഗ്ധ ചികിത്സയിലൂടെ കോട്ടക്കൽ ആസ്റ്റർ...

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 19-കാരിക്ക് പുതുജീവൻ; വിദഗ്ധ ചികിത്സയിലൂടെ കോട്ടക്കൽ ആസ്റ്റർ മിംസിന്റെ വിജയകരമായ രക്ഷാപ്രവർത്തനം | Aster MIMS Kottakkal

കോട്ടക്കൽ: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 19-കാരിയെ അത്യാധുനിക ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രി (Aster MIMS Kottakkal). ക്രിട്ടിക്കൽ കെയർ, ന്യൂറോ സർജറി, ഓർത്തോപീഡിക്സ്, ഫിസിയോതെറാപ്പി വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ചികിത്സയാണ് മലപ്പുറം ആലിങ്കൽ സ്വദേശിനിയുടെ ജീവൻ രക്ഷിക്കാൻ വഴിയൊരുക്കിയത്.

അപകടത്തെ തുടർന്ന് തലയോട്ടിക്ക് ഗുരുതര പരിക്കേൽക്കുകയും കൈകളിലെ അസ്ഥികൾ ഒടിഞ്ഞ നിലയിലുമാണ് യുവതിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ വെന്റിലേറ്റർ സഹായത്തോടെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ ചികിത്സ ആരംഭിച്ചു.

ചികിത്സയ്ക്കിടെ തലയ്ക്കേറ്റ ആഘാതത്തെ തുടർന്ന് ഹൃദയമിടിപ്പിലും രക്തസമ്മർദ്ദത്തിലും വലിയ വ്യതിയാനങ്ങൾ പ്രകടമായതും വലതുകൈയ്ക്ക് ഭാഗികമായി തളർച്ച അനുഭവപ്പെട്ടതും ചികിത്സയെ കൂടുതൽ സങ്കീർണമാക്കി. എന്നിരുന്നാലും വിദഗ്ധ ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലിലൂടെ ആരോഗ്യനില ക്രമേണ മെച്ചപ്പെടുകയായിരുന്നു.

തുടർന്ന് ഓർത്തോപീഡിക്സ് വിഭാഗം കൈയിലെ ഒടിഞ്ഞ അസ്ഥികൾ പുനഃസംയോജിപ്പിക്കുന്ന സങ്കീർണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഫിസിയോതെറാപ്പി ചികിത്സയിലൂടെ കൈയുടെ ചലനശേഷിയും പൂർണമായി വീണ്ടെടുക്കാൻ സാധിച്ചു.

ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. തേജസ് കള്ളരിക്കണ്ടി, ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. റസ്‌വി റാസി, ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അബ്ദുൽ ഹക്കീം എന്നിവരടങ്ങിയ മെഡിക്കൽ സംഘത്തിന്റെ ഏകോപിതമായ ചികിത്സയാണ് രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സഹായിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

റോഡപകടങ്ങൾ പോലുള്ള അത്യാഹിതങ്ങളിൽ അടിയന്തര ചികിത്സയും വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ സമയബന്ധിതമായ ഏകോപിത ഇടപെടലും ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണെന്ന് കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.

Story Summary:
A 19-year-old woman critically injured in a bus-bike collision was successfully treated at Aster MIMS Kottakkal through coordinated emergency care and multiple specialty interventions. Timely neurosurgery, orthopedic surgery, and rehabilitation helped her make a full recovery.

WhatsApp Channel Banner

Latest updates

ഭോജ്ശാല തർക്കം: ദർഗയിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് സുപ്രീംകോടതിയുടെ ഇടക്കാല...

ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ തർക്കഭൂമിയായ ഭോജ്ശാല സമുച്ചയത്തിന് സമീപമുള്ള ദർഗയിൽ മുസ്ലിം വിഭാഗത്തിന് വെള്ളിയാഴ്ചകളിൽ നമസ്‌കാരം നടത്താൻ സുപ്രീംകോടതി ഇടക്കാല അനുമതി നൽകി (Bhojshala dispute). ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്...

സ്ത്രീധനപീഡനം സഹിക്കാനാകാതെ സർക്കാർ അധ്യാപിക ആത്മഹത്യ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ...

ഡെറാഡൂൺ: സ്ത്രീധനപീഡനവും ഭർതൃവീട്ടിലെ മാനസിക-ശാരീരിക പീഡനവും സഹിക്കാനാകാതെ സർക്കാർ സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു (Dehradun dowry harassment). മരിക്കുന്നതിന് മുൻപ് യുവതി പകർത്തിയ വീഡിയോ...

വ്യാജ പാസ്‌പോർട്ട് കേസ്: ഛോട്ടാ രാജന് ഏഴ് വർഷം...

ചെന്നൈ: വ്യാജ രേഖകളും വ്യാജ വിലാസവും ഉപയോഗിച്ച് പാസ്‌പോർട്ട് സമ്പാദിച്ച കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് ഏഴ് വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് ചെന്നൈയിലെ സിബിഐ പ്രത്യേക...

ഇടുക്കിയിൽ കനത്ത മഴ; പാംബ്ലാ ഡാമിന്റെ ഷട്ടറുകൾ ഇന്ന്...

ഇടുക്കി: ജില്ലയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് പാംബ്ലാ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാത്രി 10 മണി മുതൽ ഉയർത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടു (Pambla Dam Idukki rain). ഡാമിലെ ജലനിരപ്പ്...

യുഎസ് ഉപരോധം: ക്യൂബയിലേക്കുള്ള 7,000-ത്തിലധികം ചരക്ക് കണ്ടെയ്നറുകൾ തുറമുഖങ്ങളിൽ...

ഹവാന: യുഎസ് ഉപരോധത്തിന്റെ പ്രത്യാഘാതമായി (Cuba US sanctions) ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, മരുന്നുകൾ, കുടിവെള്ള വിതരണത്തിനാവശ്യമായ സാമഗ്രികൾ എന്നിവ ഉൾപ്പെട്ട 7,000-ത്തിലധികം ചരക്ക് കണ്ടെയ്നറുകൾ കരീബിയൻ മേഖലയിലെ വിവിധ തുറമുഖങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്നതായി...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....