HomeKeralaറോഡിലേക്ക് മീൻവെള്ളം ഒഴുക്കിയ വാഹനങ്ങൾക്കെതിരെ എംവിഡിയുടെ കർശന നടപടി; എട്ട് വാഹനങ്ങൾ...

റോഡിലേക്ക് മീൻവെള്ളം ഒഴുക്കിയ വാഹനങ്ങൾക്കെതിരെ എംവിഡിയുടെ കർശന നടപടി; എട്ട് വാഹനങ്ങൾ പിടിയിൽ | MVD Kerala

കാക്കനാട്: റോഡിലേക്ക് മീൻവെള്ളം ഒഴുക്കി ഗതാഗത നിയമങ്ങൾ ലംഘിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (MVD Kerala) ശക്തമായ നടപടി സ്വീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രത്യേക പരിശോധനയിൽ എട്ട് വാഹനങ്ങൾ പിടികൂടുകയും ഡ്രൈവർമാർക്ക് പിഴ ചുമത്തുകയും ചെയ്തു.

പിടിയിലായവയിൽ അഞ്ച് ചരക്കുവാഹനങ്ങളും മൂന്ന് ഇരുചക്രവാഹനങ്ങളും ഉൾപ്പെടുന്നു. ആദ്യമായാണ് നിയമലംഘനം നടത്തിയതെന്നതിനാൽ പിഴയ്ക്കൊപ്പം കർശന മുന്നറിയിപ്പും നൽകിയതായി അധികൃതർ അറിയിച്ചു.

ഇത്തരം നിയമലംഘനം വീണ്ടും ആവർത്തിക്കുന്ന ഡ്രൈവർമാർക്കെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമെ ഗതാഗത ബോധവൽക്കരണ ക്ലാസിൽ നിർബന്ധമായും പങ്കെടുക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

മീൻ കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി മലിനജലം റോഡിലേക്ക് ഒഴുക്കുന്നതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരമാണ് പ്രത്യേക പരിശോധന സംഘടിപ്പിച്ചത്.

മീൻവെള്ളം റോഡിലേക്ക് ഒഴുക്കാതെ വാഹനങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച ടാങ്കുകളിൽ ശേഖരിക്കുകയും ശാസ്ത്രീയ സംസ്കരണ സംവിധാനമുള്ള കേന്ദ്രങ്ങളിൽ മാത്രമേ നിർമാർജനം നടത്താവൂ എന്ന നിർദേശവും എംവിഡി ആവർത്തിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും സമാന പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Story Summary:
The Motor Vehicles Department has taken action against vehicles found discharging fish waste water onto roads, booking eight vehicles during a special inspection. Authorities warned that repeat offenders could face licence suspension and mandatory road safety classes.

WhatsApp Channel Banner

Latest updates

ഇ20 പെട്രോളിന് വീണ്ടും കേന്ദ്രത്തിന്റെ പിന്തുണ; എൻജിൻ തകരാറുണ്ടാകില്ലെന്ന്...

ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെയാണ് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത...

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; സിനിമാ പൈറസിക്കെതിരെ...

ന്യൂഡൽഹി: ഓൺലൈൻ സിനിമാ പൈറസിക്കെതിരെ (Anti piracy) കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ശക്തമായ നടപടി സ്വീകരിച്ച് 1,263 വെബ്‌സൈറ്റുകളും 4,996 ടെലഗ്രാം ചാനലുകളും അടച്ചുപൂട്ടി. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ അഭ്യർഥനയെ...

സംസ്ഥാനത്ത് നാളെ ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; പീക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ സാഹചര്യവും വൈദ്യുതി ആവശ്യകതയിലെ കുത്തനെ വർധനവും പരിഗണിച്ച് വ്യാഴാഴ്ച (ജൂലൈ 30) വൈകുന്നേരങ്ങളിൽ ഭാഗിക വൈദ്യുത നിയന്ത്രണം (Kerala power restrictions) ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് അധികൃതർ...

താമരശ്ശേരിയിൽ നിർത്തിയിട്ട സ്കൂട്ടറിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു; രണ്ട്...

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഇടിച്ചുകയറി രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു (KSRTC bus accident). അടിവാരം സ്വദേശികളായ ഉമ്മുസൽവയും സാജിതയുമാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ...

മുംബൈയിൽ വീണ്ടും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപവുമായി വിരാട്...

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമയും മുംബൈയിൽ വീണ്ടും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തി (Virat Kohli Anushka Sharma). മുംബൈയിലെ വെർസോവയിൽ ₹18.29 കോടി...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...