മോസ്കോ: ടെലഗ്രാം പ്ലാറ്റ്ഫോമിന്റെ സ്ഥാപകനായ പവേൽ ദുറോവിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്ന ഗുരുതരമായ കുറ്റം ചുമത്തി റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ്. ഇതിന് പിന്നാലെ ദുറോവിനെ റഷ്യ അന്താരാഷ്ട്ര തിരച്ചിൽ നോട്ടീസ് പട്ടികയിൽ ഉൾപ്പെടുത്തി. റഷ്യയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ദുറോവിന് ജീവപര്യന്തം തടവുശിക്ഷ വരെ ലഭിച്ചേക്കാം.(Pavel Durov, Russia FSB Charges Telegram Founder Pavel Durov Terrorist Activities)
റഷ്യൻ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും ഉക്രേനിയൻ രഹസ്യാന്വേഷണ ഏജൻസികളും തീവ്രവാദ സംഘടനകളും ടെലഗ്രാം ചാനലുകളും ബോട്ടുകളും ഉപയോഗിച്ചിട്ടുണ്ടെന്നും ഇവ നീക്കം ചെയ്യാൻ ടെലഗ്രാം അധികൃതർ തയ്യാറായില്ലെന്നുമാണ് എഫ്.എസ്.ബിയുടെ പ്രധാന ആരോപണം.
റഷ്യയിൽ അട്ടിമറി പ്രവർത്തനങ്ങൾക്കും ഭീകരാക്രമണങ്ങൾക്കുമായി റഷ്യൻ പൗരന്മാരെ ആകർഷിക്കാൻ ടെലഗ്രാമിലെ ഡേറ്റിംഗ് ചാറ്റ്ബോട്ട് ഉക്രേനിയൻ ഏജൻസികൾ ഉപയോഗിച്ചതായി എഫ്.എസ്.ബി ആരോപിച്ചു. ഈ വിഷയത്തിൽ 2025 ജൂലൈ മുതൽ 12-നും 22-നും ഇടയിൽ പ്രായമുള്ള 46 പേരെ റഷ്യയിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Story Summary
Russia’s Federal Security Service (FSB) has charged Telegram founder Pavel Durov with aiding terrorist activities and placed him on an international wanted list. The Russian authorities accuse Telegram of failing to remove channels and bots allegedly used by Ukrainian intelligence and extremist groups to coordinate sabotage and terrorism inside Russia.


