ന്യൂഡൽഹി: കൻവാർ യാത്രയുടെ ഭാഗമായി ഡൽഹിയിലെ പ്രധാന യാത്ര റൂട്ടുകളിലും കൻവാർ ക്യാമ്പുകൾക്ക് സമീപമുള്ളതുമായ അനധികൃത മാംസക്കടകൾ അടച്ചുപൂട്ടാൻ മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി നിർദ്ദേശം നൽകി. ലൈസൻസുള്ള കടകൾ പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചാൽ അവർക്കെതിരെയും കർശന നടപടി സ്വീകരിക്കും.(Delhi MCD Orders Closure Unauthorized Meat Shops Kanwar Yatra Routes Camps)
ഡൽഹിയിലെ 12 സോണുകൾക്കാണ് എം.സി.ഡി ഇത് സംബന്ധിച്ച ഉത്തരവ് കൈമാറിയത്. ജൂലൈ 30 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന കൺവാർ യാത്രയുടെ ഭാഗമായി ഡൽഹിയിലുടനീളം 308 ക്യാമ്പുകളാണ് പ്രവർത്തിക്കുക. കൻവാർ ക്യാമ്പുകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ കൈയേറ്റങ്ങൾ യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ പൂർണ്ണമായി ഒഴിപ്പിക്കാൻ സോണൽ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ക്യാമ്പുകളിലും പരിസരങ്ങളിലും റോഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ മൂന്ന് ഷിഫ്റ്റുകളിലായി ജീവനക്കാരെയും യന്ത്രങ്ങളെയും വിന്യസിക്കും. കാവടിയാത്ര സുഗമമായി നടക്കുന്നതിനും ഭക്തർക്ക് തടസ്സങ്ങളില്ലാതെ യാത്ര ചെയ്യുന്നതിനുമായി വൻ സജ്ജീകരണങ്ങളാണ് എം.സി.ഡി ഒരുക്കിയിരിക്കുന്നത്.
Story Summary
The Municipal Corporation of Delhi (MCD) has ordered the closure of all unauthorized meat shops and strict compliance for licensed ones along Kanwar Yatra routes and near camps across its 12 zones. With the annual pilgrimage set to take place from July 30 to August 11, the MCD is establishing 308 Kanwar camps, clearing encroachments, and deploying 24/7 sanitation teams to prepare for the lakhs of ‘Kanwariyas’ visiting the capital.


