HomeNational'ഒരു മന്ത്രിയും വെടിവയ്ക്കാൻ ഉത്തരവിടാറില്ല, NEP 2020 വിദ്യാർത്ഥികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം...

‘ഒരു മന്ത്രിയും വെടിവയ്ക്കാൻ ഉത്തരവിടാറില്ല, NEP 2020 വിദ്യാർത്ഥികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി’: രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും മറുപടിയുമായി ജിതേന്ദ്ര സിംഗ് | Jitendra Singh

ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പ് തടയൽ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ചർച്ച തുടരവേ പ്രതിപക്ഷത്തിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പോലീസിന് വെടിവെക്കാൻ ഉത്തരവിടുന്നത് മന്ത്രിമാരല്ലെന്നും മജിസ്‌ട്രേറ്റോ എസ്‌.ഡി.എമ്മോ ഡി.എമ്മോ ആണെന്നും രാഹുൽ ഗാന്ധിക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.(Jitendra Singh Hits Back Rahul Gandhi Student Firing Allegation NEP 2020 Lok Sabha Debate)

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പോലീസ് വെടിവെപ്പ് നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്താമാക്കി. ആരെ ഉദ്ദേശിച്ചാണെങ്കിലും ‘ഇഡിയറ്റ്’ പോലെയുള്ള വാക്കുകൾ പാർലമെന്റിൽ ഉപയോഗിക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സഭയിൽ തെറ്റായ വിവരങ്ങളാണ് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി അവതരിപ്പിച്ചതെന്നും ജിതേന്ദ്ര സിംഗ് ആരോപിച്ചു. പാർലമെന്റിൽ കാര്യം സ്ഥാപിക്കാൻ തെറ്റായ കണക്കുകളാണ് പ്രിയങ്ക ഗാന്ധി ഉപയോഗിച്ചത്. പുതിയ വിദ്യാഭ്യാസ നയം (NEP 2020) വിദ്യാർത്ഥികൾക്ക് പഠനശാഖകൾ തിരഞ്ഞെടുക്കുന്നതിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. കോഴ്സുകളിൽ എപ്പോൾ വേണമെങ്കിലും പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള സംവിധാനം ഇതിലുണ്ട്. പഴയ സമ്പ്രദായം വിദ്യാർത്ഥികളെ തടവുകാരാക്കിയപ്പോൾ പുതിയ വിദ്യാഭ്യാസ നയം അവർക്ക് സ്വാതന്ത്ര്യമാണ് നൽകിയതെന്നും കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ മികച്ച പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

Replying to the debate on the anti-paper leak bill in the Lok Sabha, Union Minister Jitendra Singh hit back at Rahul Gandhi, clarifying that no minister orders police firing and that such orders are issued by a magistrate, SDM, or DM. He also stated that no firing took place during the Delhi student protests and criticized Gandhi for using unparliamentary language.

WhatsApp Channel Banner

Latest updates

‘മൈക്ക് ഓഫ് ചെയ്യാം, പക്ഷെ വിദ്യാർത്ഥികളുടെ ശബ്ദം അടക്കാനാവില്ല’:...

ന്യൂഡൽഹി: ലോക്‌സഭയിൽ സംസാരിക്കുന്നതിനിടെ തനിക്ക് സംസാരിക്കാൻ അനുമതി നൽകിയില്ലെന്നും തടസ്സപ്പെടുത്തിയെന്നും ആരോപിച്ചുകൊണ്ട് ഭരണകൂടത്തിനെതിരെ കടുത്ത കടന്നാക്രമണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരതകളെക്കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും സംസാരിക്കവെ...

ടെലഗ്രാം സ്ഥാപകൻ പവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ:...

മോസ്കോ: ടെലഗ്രാം പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനായ പവേൽ ദുറോവിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്ന ഗുരുതരമായ കുറ്റം ചുമത്തി റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ്. ഇതിന് പിന്നാലെ ദുറോവിനെ റഷ്യ അന്താരാഷ്ട്ര തിരച്ചിൽ നോട്ടീസ്...

ലക്ഷ്മി പ്രിയയ്‌ക്കെതിരായ പരാതി: ഹൈക്കോടതിയെ സമീപിച്ച് അൻസിബ ഹസൻ...

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കേസ് എടുക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മി പ്രിയ പങ്കുവെച്ച വീഡിയോ തന്റെ സ്വകാര്യതയ്ക്കും...

രാഷ്ട്രീയ പ്രവേശത്തിന് വിശാലും?; ധനുഷിന് പിന്നാലെ നടന്റെ പ്രസംഗവും...

ചെന്നൈ: തമിഴ് നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സജീവമായി തുടരുന്നതിനിടെ, നടൻ വിശാലിന്റെ പ്രസംഗവും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സിനിമയിലൂടെ തനിക്ക് ലഭിച്ച ജനപ്രീതിയും ജനങ്ങൾ നൽകിയ സ്‌നേഹവും സമൂഹസേവനത്തിനായി വിനിയോഗിക്കുമെന്ന...

‘നടന്നതെന്താണെന്ന് രാജ്യം മുഴുവൻ കണ്ടു’: വിദ്യാർത്ഥിയുടെ കണ്ണ് നഷ്ടപ്പെട്ടെന്ന്...

ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പ് വിരുദ്ധ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾക്കിടെ സഭയിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധത്തിനും പിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭ പിരിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...