HomeKeralaഭരണനിർവഹണത്തിൽ 5 സുപ്രധാന പരിഷ്കാരങ്ങൾ: ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതൽ നൽകുമെന്ന്...

ഭരണനിർവഹണത്തിൽ 5 സുപ്രധാന പരിഷ്കാരങ്ങൾ: ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതൽ നൽകുമെന്ന് മുഖ്യമന്ത്രി | Kerala CM VD Satheesan

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണനിർവഹണം കൂടുതൽ സുഗമമാക്കുന്നതിനും ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായി അഞ്ച് സുപ്രധാന ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം, പ്ലാൻ സ്‌പേസ് 2.0, സർക്കാർ സ്ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്റ്റർ, 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ പരിശോധന, ഒരേസ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഏകോപനം, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി എന്നിവയാണ് പരിഷ്കാരങ്ങൾ.(Kerala CM VD Satheesan Administrative Reforms Onam Kit)

ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഓഗസ്റ്റ് 10 മുതൽ മഞ്ഞ കാർഡുടമകൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും.അധ്യാപകർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത് ലഹരി ശൃംഖലയുടെ ആഴം വ്യക്തമാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. എം.ആർ. അജിത് കുമാറിനെതിരെയെടുത്ത് നടപടികളിൽ സർക്കാരിന് കൃത്യമായ വീഴ്ച വന്നിട്ടില്ലെന്നും, നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചതിനാലാണ് സി എ ടി സ്റ്റേ അനുവദിക്കാതിരുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

അതേസമയം, പാചകവുമായി ബന്ധപ്പെട്ട തന്റെ മുൻ പ്രസ്താവനകളിൽ സ്ത്രീവിരുദ്ധതയില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അമ്മമാരുടെ പാചക അറിവുകൾ പെൺമക്കൾക്ക് മാത്രമായിട്ടല്ല, ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ മക്കൾക്കും പകർന്നുനൽകണമെന്നാണ് ഉദ്ദേശിച്ചതെന്ന് കൂട്ടിച്ചേർത്തു.

Story Summary

Kerala Chief Minister V. D. Satheesan announced five major governance reforms to streamline public service delivery and administrative procedures. He also declared free Onam kits for yellow cardholders starting August 10, addressed recent drug arrests involving teachers, defended government action against official M.R. Ajith Kumar, and clarified that his prior remarks on traditional cooking were not misogynistic.

WhatsApp Channel Banner

Latest updates

രാഹുലിൻ്റെ ‘ഇഡിയറ്റ്’, ‘അന്ധഭക്ത്’ പരാമർശം: ലോക്‌സഭയിൽ വൻ പ്രതിഷേധവുമായി...

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ 'ഇഡിയറ്റ്', 'അന്ധഭക്ത്' എന്നീ പരാമർശങ്ങൾക്കെതിരെ ഭരണപക്ഷ അംഗങ്ങളും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ...

പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസിൻ്റെ മൃഗീയ അതിക്രമം: കേന്ദ്ര...

ന്യൂഡൽഹി: പൊതുപരീക്ഷാ ക്രമക്കേട് ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനെയും ഡൽഹി പോലീസിനെയും അതിരൂക്ഷമായി വിമർശിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അങ്ങേയറ്റം...

ലോകകപ്പിന്റെ ‘ആത്മാവ് വിൽക്കുകയാണോ’ ഫിഫ? 20 ബില്യൺ ഡോളർ...

സൂറിച്ച്: ലോക ഫുട്ബോളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ച് ഫിഫ പുതിയ വാണിജ്യ നീക്കവുമായി രംഗത്ത്. ഫിഫ ലോകകപ്പും മറ്റ് പ്രധാന ടൂർണമെന്റുകളും നടത്തിപ്പിനായി ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള പുതിയ അനുബന്ധ...

‘യുവാക്കളുടെ പ്രതിഷേധം രാജ്യത്തിൻ്റെ വികാരപ്രകടനം, അക്രമമോ കോപമോ അല്ല,...

ന്യൂഡൽഹി: രാജ്യത്തുടനീളം വിദ്യാർത്ഥികളും യുവാക്കളും നടത്തുന്ന പ്രതിഷേധങ്ങൾ കോപത്തിന്റെയോ അക്രമത്തിന്റെയോ വെറുപ്പിന്റെയോ പ്രതിഫലനമല്ലെന്നും മറിച്ച് ഇന്ത്യയിലെ യുവതലമുറയുടെ വികാരപ്രകടനമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവാക്കളുടെ ഈ പോരാട്ടം രാജ്യത്തിന്റെ ഭാവി...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 60 ദിവസമായിട്ടും ജാമ്യം...

കൊച്ചി: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് റിമാൻഡിൽ കഴിയുന്ന സി.പി.എം പ്രവർത്തകർ ജാമ്യം തേടി കൂട്ടത്തോടെ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ അഞ്ചാം പ്രതി ശ്രീജിത്ത്,...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...