HomeEntertainment'ഞാന്‍ പോസ്റ്റിട്ടത് എന്നെക്കുറിച്ച് 10 പേജ് എഴുതിയ ആള്‍ക്കെതിരെയാണ്, നിങ്ങൾ എനിക്ക്...

‘ഞാന്‍ പോസ്റ്റിട്ടത് എന്നെക്കുറിച്ച് 10 പേജ് എഴുതിയ ആള്‍ക്കെതിരെയാണ്, നിങ്ങൾ എനിക്ക് മാപ്പ് നൽകുമെന്ന് കരുതുന്നു’: പേളി മാണി | Pearle Maaney

കൊച്ചി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതികരണത്തിന് പിന്നാലെയുണ്ടായ വ്യാപക സൈബർ ആക്രമണങ്ങളിലും സബ്‌സ്‌ക്രൈബേഴ്‌സിന്റെ വൻ ഇടിവിലും ഒടുവിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ താരം പേളി മാണി. താൻ മനപ്പൂർവ്വം ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നും പേളി വ്യക്തമാക്കി. മുതിർന്ന സംവിധായകൻ സിബി മലയിലിനെ അധിക്ഷേപിച്ചു എന്ന പ്രചാരണത്തിൽ വലിയ വിഷമമുണ്ടെന്നും, തന്നെ വിമർശിച്ച മറ്റൊരു വ്യക്തിയോട് നടത്തിയ പരാമർശത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും താരം തന്റെ പുതിയ വീഡിയോയിലൂടെ അറിയിച്ചു.(Pearle Maaney Clarifies Controversial Remarks Over NEET Protest And Sibi Malayil Issue)

നീറ്റ് പ്രക്ഷോഭത്തിനിടെ വിദ്യാർത്ഥികൾ സ്വന്തം ജീവൻ അപകടത്തിലാക്കരുതെന്നും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് പേളി പങ്കുവെച്ച പോസ്റ്റാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. “പരാജയപ്പെട്ട സംവിധായകൻ” എന്ന പരാമർശം വലിയ വിവാദമായിരുന്നു. ഒപ്പം പോസ്റ്റിലെ കാവി നിറത്തോടുള്ള ഇഷ്ടവും, രാഷ്ട്രീയ നിലപാടുകളും ചൂണ്ടിക്കാട്ടി ഇൻസ്റ്റാഗ്രാമിൽ നാല് ലക്ഷത്തോളം ഫോളോവേഴ്‌സിനെയും യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിനെയും താരത്തിന് നഷ്ടമായിരുന്നു.

വിവാദത്തിൽ പേളി വ്യക്തത വരുത്തി. തന്റെ വാക്കുകൾ ഇത്രയധികം നെഗറ്റീവായി വ്യാഖ്യാനിക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അടിയും ചോരയും കണ്ട് ഭയന്നാണ് വിദ്യാർത്ഥികളോട് വീട്ടിൽ പോകാൻ പറഞ്ഞത്. അതിനെ തെറ്റായ രീതിയിൽ ചിത്രീകരിച്ചപ്പോൾ വല്ലാതെ ഹർട്ട് ആയി. അങ്ങനെയാണ് തെറ്റായ ഒരു സ്റ്റോറി പങ്കുവെച്ചതും നിമിഷങ്ങൾക്കകം അത് ഡിലീറ്റ് ചെയ്തതും. വിമർശിച്ച വ്യക്തിയെ ‘പരാജയപ്പെട്ട സംവിധായകൻ’ എന്ന് വിളിക്കാൻ പാടില്ലായിരുന്നു. അതിന് മാപ്പ് ചോദിക്കുന്നു. തെറ്റുകൾ തിരുത്തി മെച്ചപ്പെട്ട മനുഷ്യനാകാൻ ശ്രമിക്കുമെന്നും പേളി കൂട്ടിച്ചേർത്തു.

Story Summary

Social media influencer Pearle Maaney addressed the recent backlash over her controversial comments on the NEET protest and saffron color preference, which led to a loss of nearly 400k followers. Clarifying her stance in a video, she apologized for calling a critic a failed director.

WhatsApp Channel Banner

Latest updates

‘കേരള പോലീസ് ചുമത്തിയിട്ടുള്ള മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കാന്‍...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരെ ചുമത്തിയ കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഓവർഹെഡ് ബിന്നിൽ വെച്ചിരുന്ന...

ബെയ്‌ജിംഗ്: ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ പ്രയാണത്തിനിടെ വിമാനത്തിനുള്ളിൽ ഓവർഹെഡ് ബിന്നിൽ വെച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ചു. ജൂലൈ 24-ന് ലാൻഷൂവിൽ നിന്ന് ഗ്വാങ്ഷു ലൊങ്ഡോങ്ബാവോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയ MU2421 നമ്പറിലുള്ള എയർബസ്...

‘ഡിസ്ട്രിക്റ്റ് കണക്ട്’ വാഴക്കാട്ട് തുടക്കമായി; കളക്ടറും ജില്ലാ പഞ്ചായത്ത്...

റിപ്പോർട്ട്: അൻവർ ഷരിഫ്  വാഴക്കാട്: ജനഹിതമറിഞ്ഞ് ജനങ്ങളോടൊപ്പം എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഡിസ്ട്രിക്റ്റ് കണക്ട്' പരിപാടിക്ക് വാഴക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി (District Connect Vazhakkad)....

പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞാൽ ഇന്ന് വൈദ്യുതി...

തിരുവനന്തപുരം: വൈകീട്ടത്തെ പീക്ക് അവറുകളിൽ പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞാൽ സംസ്ഥാനത്ത് ഇന്ന് വൈകീട്ട് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. ഉപഭോഗം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ 500 മെഗാവാട്ട് വരെ അധിക...

DON'T MISS

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...