HomeEntertainmentസോഷ്യൽ മീഡിയ പ്രതികരണ വിവാദത്തിൽ വിശദീകരണവുമായി പേളി; തെറ്റിദ്ധാരണകളും വിമർശനങ്ങളും വേദനിപ്പിച്ചതായി...

സോഷ്യൽ മീഡിയ പ്രതികരണ വിവാദത്തിൽ വിശദീകരണവുമായി പേളി; തെറ്റിദ്ധാരണകളും വിമർശനങ്ങളും വേദനിപ്പിച്ചതായി വിശദീകരണം | Pearle Maaney controversy

കൊച്ചി: ഡൽഹിയിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് നടത്തിയ സോഷ്യൽ മീഡിയ പ്രതികരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ വിശദീകരണവുമായി അവതാരകയും നടിയുമായ പേളി മാണി. ആരെയും വേദനിപ്പിക്കാനോ സമരത്തെ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും, വികാരാധീനമായി നടത്തിയ ചില പ്രതികരണങ്ങൾ തെറ്റായിരുന്നുവെന്നും അവയ്ക്ക് മാപ്പ് ചോദിക്കുന്നതായും പേളി വ്യക്തമാക്കി (Pearle Maaney controversy). തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് വിശദീകരണം. വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നാണ് പേളിയുടെ വിശദീകരണം. സമരത്തിൽ പങ്കെടുക്കുന്നവർക്ക് സുരക്ഷിതരായിരിക്കണമെന്ന ആശങ്കയിൽ നിന്നാണ് “വീട്ടിലേക്ക് പോകൂ” എന്ന പരാമർശം നടത്തിയതെന്നും, സമരം അവസാനിപ്പിക്കണമെന്നോ ആരെയും നിർദേശിക്കണമെന്നോ ഉദ്ദേശിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.

താൻ എഴുതാത്ത കാര്യങ്ങൾ പോലും തന്റെ പേരിൽ പ്രചരിപ്പിക്കപ്പെട്ടുവെന്നും, “സ്വാതന്ത്ര്യസമര സേനാനികളുടെ കല്ലറയിൽ തുപ്പുന്നതുപോലെയാണ്” എന്ന വിമർശനമാണ് ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്നും പേളി പറഞ്ഞു. ആത്മാർഥമായി എഴുതിയ വാക്കുകൾക്ക് ഇത്തരമൊരു അർഥം നൽകിയതിൽ ഏറെ വിഷമം തോന്നിയതായും അവർ കൂട്ടിച്ചേർത്തു. വിമർശനങ്ങൾക്ക് മറുപടിയായി പങ്കുവെച്ച സ്റ്റോറിയിൽ ഒരാളെ “പരാജയപ്പെട്ട സംവിധായകൻ” എന്ന് വിശേഷിപ്പിച്ചത് വലിയ തെറ്റായിരുന്നുവെന്ന് പേളി സമ്മതിച്ചു. ആ പരാമർശം പിന്നീട് നീക്കം ചെയ്തതായും, അങ്ങനെ വിളിക്കാൻ പാടില്ലായിരുന്നുവെന്നും ബന്ധപ്പെട്ട വ്യക്തിയോട് പരസ്യമായി മാപ്പ് ചോദിക്കുന്നതായും അവർ വ്യക്തമാക്കി.

തന്റെ പോസ്റ്റിലെ നിറത്തെ അടിസ്ഥാനമാക്കി ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ച സാഹചര്യത്തിലാണ് പിന്നീട് മറ്റൊരു വിശദീകരണം നൽകിയതെന്നും പേളി പറഞ്ഞു. “സാഫ്രൺ നിറം ഇഷ്ടമാണ്, അതിലും കൂടുതൽ ഇന്ത്യൻ പതാകയാണ് ഇഷ്ടം” എന്ന രീതിയിലുള്ള പ്രതികരണം അതിന്റെ ഭാഗമായിരുന്നുവെന്നും പിന്നീട് അതും ഡിലീറ്റ് ചെയ്തതായും അവർ അറിയിച്ചു. രാഷ്ട്രീയപരമായി ഒരു പാർട്ടിയുമായും തനിക്ക് പ്രത്യേക ബന്ധമില്ലെന്നും എല്ലാ പാർട്ടികളിലും സുഹൃത്തുക്കളുണ്ടെന്നും പേളി പറഞ്ഞു. “എനിക്ക് എല്ലാ പാർട്ടികളും വേണ്ടപ്പെട്ടതാണ്. എല്ലാവരിലും എനിക്ക് പ്രിയപ്പെട്ടവരുണ്ട്,” എന്നായിരുന്നു അവരുടെ പ്രതികരണം.

സംവിധായകൻ സിബി മലയിൽ സംബന്ധിച്ചും പേളി വിശദീകരണം നൽകി. താൻ നടത്തിയ വിമർശനം അദ്ദേഹത്തെ ഉദ്ദേശിച്ചല്ലെന്നും, സിബി മലയിലിന്റെ വലിയ ആരാധികയാണ് താനെന്നും അവർ പറഞ്ഞു. തന്റെ പ്രതികരണം അദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതാണ് ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്നും പേളി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പൊതുപ്രവർത്തകർക്കുള്ള ഉത്തരവാദിത്തം ഇപ്പോഴാണ് കൂടുതൽ മനസ്സിലാകുന്നതെന്നും, ഓരോ വാക്കും ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവത്തിലൂടെ തിരിച്ചറിഞ്ഞെന്നും പേളി പറഞ്ഞു. മെച്ചപ്പെട്ട വ്യക്തിയാകാൻ ശ്രമിക്കുമെന്നും, തന്നെ വിമർശിച്ചവരിൽ നിന്ന് ക്ഷമ പ്രതീക്ഷിക്കുന്നതായും അവർ വീഡിയോയിൽ പറഞ്ഞു.

Summary: Pearle Maaney has apologised for her controversial social media response regarding the Delhi student protests, admitting that some of her later remarks were inappropriate. She clarified that she never intended to hurt anyone, denied political bias, and said she respects people across all political parties.

WhatsApp Channel Banner

Latest updates

‘ദേവസ്വത്തിൻ്റെ സ്വത്തുക്കൾ ദേവന്റേത്, കമ്മിറ്റി വെറും ഭരണപരമായ ട്രസ്റ്റി’:...

കൊച്ചി: വാർഷിക വരവ്-ചെലവ് കണക്കുകൾ കൃത്യമായി നൽകാത്തതിനെ തുടർന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കണക്കുകൾ ഓഡിറ്റ് വിഭാഗത്തിന് പൂർണ്ണമായി നൽകാത്തതിനാൽ മുഴുവൻ നടപടിക്രമങ്ങളും ഇരുട്ടിലാകുന്ന അവസ്ഥയാണെന്നും, കണക്കുകൾ സൂക്ഷിക്കുന്നതിൽ ദേവസ്വം...

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി തടഞ്ഞു: പ്രതിസന്ധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി...

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കരിങ്കല്ലിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും നീക്കം തമിഴ്‌നാട് സർക്കാർ നിരോധിച്ചു. മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മൂന്ന് മാസത്തേക്കാണ്...

CJP പ്രക്ഷോഭത്തിൽ ശ്രദ്ധേയയായി നേഹ ബോറ: നടത്തിയത് 23...

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ രംഗത്തെ നവീകരണ ആവശ്യങ്ങൾ ഉന്നയിച്ചും ഡൽഹിയിലെ ജന്തർ മന്ദിറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ശ്രദ്ധാകേന്ദ്രമായി ജെ.എൻ.യു ഗവേഷകയായ നേഹ ബോറ. പരീക്ഷാ ചോർച്ചയിൽ സമഗ്രമായ അന്വേഷണവും ഉത്തരവാദിത്തവും...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

‘ധർമ്മേന്ദ്ര പ്രധാനിൽ മാത്രം ഒതുക്കുന്നതെന്തിന്? കേന്ദ്ര സർക്കാർ അഴിമതിയുടെ...

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സി പി എം എം.പി ജോൺ ബ്രിട്ടാസ്. കേന്ദ്ര സർക്കാർ അഴിമതിയുടെ പ്രതീകമായി മാറിയിരിക്കുകയാണെന്നും, അതിനെ മുൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയുമായി മാത്രം ബന്ധപ്പെടുത്തി...

DON'T MISS

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...