HomeWorldജെഫ്രി എപ്‌സ്റ്റീൻ്റെ 'ഫേവറിറ്റ്', വജ്രമോതിരം നൽകി, അവസാനമായി ഫോണിൽ സംസാരിച്ചു: എപ്‌സ്റ്റീൻ്റെ...

ജെഫ്രി എപ്‌സ്റ്റീൻ്റെ ‘ഫേവറിറ്റ്’, വജ്രമോതിരം നൽകി, അവസാനമായി ഫോണിൽ സംസാരിച്ചു: എപ്‌സ്റ്റീൻ്റെ കോടികളുടെ സ്വത്ത് ഡോ. കരീന ഷുലിയാക്കിന് ലഭിച്ചേക്കും | Jeffrey Epstein

ന്യൂയോർക്ക്: ജയിൽശിക്ഷ അനുഭവിക്കവെ 2019-ൽ മരിച്ച ജെഫ്രി എപ്‌സ്റ്റീന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് മുൻ കാമുകിയും ദന്തഡോക്ടറുമായ കരീന ഷുലിയാക്കിന് (37) ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. യു.എസ് നീതിന്യായ വകുപ്പ് അടുത്തിടെ പുറത്തുവിട്ട ലക്ഷക്കണക്കിന് പേജുകളുള്ള അന്വേഷണ രേഖകളെ അടിസ്ഥാനമാക്കി ആണ് വാർത്ത പുറത്തുവിട്ടത്. എപ്‌സ്റ്റീൻ മരിക്കുന്നതിന് തൊട്ടുമുമ്പ് അവസാനമായി ഫോണിൽ സംസാരിച്ചതും കരീനയോടായിരുന്നു.(Jeffrey Epstein Estate Karyna Shuliak To Inherit Millions Reveal US Files)

എപ്‌സ്റ്റീന്റെ മരണപത്രത്തിലെ പ്രധാന ഗുണഭോക്താവായി കരീനയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ എപ്‌സ്റ്റീന്റെ ശേഷിക്കുന്ന സ്വത്തിൽ നിന്നും 100 ദശലക്ഷം ഡോളർ കരീനയ്ക്ക് ലഭിച്ചേക്കാം. വിവാഹ നിശ്ചയത്തിന്റെ ഭാഗമായി നൽകിയ 33 കാരറ്റ് വജ്രമോതിരവും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ എപ്‌സ്റ്റീന്റെ ആകെ സ്വത്തുവകകൾ 120 ദശലക്ഷം മുതൽ 200 ദശലക്ഷം ഡോളർ വരെയായി കണക്കാക്കപ്പെടുന്നു.

ആരാണ് കരീന ഷുലിയാക്?

ബെലാറസ് സ്വദേശിയായ കരീന 2010-ലാണ് സ്റ്റുഡന്റ് വിസയിൽ ന്യൂയോർക്കിലെത്തുന്നത്. 2011-ൽ എപ്‌സ്റ്റീനുമായി പരിചയത്തിലായ ഇവർ 8 വർഷത്തോളം ഇയാളുമായി അടുത്ത ബന്ധം പുലർത്തി. കരീനയുടെ പഠനം, ആഡംബര യാത്രകൾ, വിസ ലഭിക്കാനുള്ള വഴി എന്നിവയ്ക്കെല്ലാം പണം ചെലവഴിച്ചത് എപ്‌സ്റ്റീനായിരുന്നു. കൊളംബിയ സർവകലാശാലയിലെ ഡെന്റൽ കോളേജിൽ കരീനയ്ക്ക് പ്രവേശനം ലഭിക്കാൻ എപ്‌സ്റ്റീൻ ദശലക്ഷക്കണക്കിന് ഡോളറുകൾ സംഭാവന നൽകിയെന്നും രേഖകൾ വ്യക്തമാക്കുന്നു.

കരീനയ്ക്ക് യു.എസ് ഗ്രീൻ കാർഡ് ലഭിക്കുന്നതിനായി തന്റെ വനിതാ അസിസ്റ്റന്റുമാരിൽ ഒരാളെക്കൊണ്ട് കരീനയെ വിവാഹം കഴിപ്പിക്കാനും എപ്‌സ്റ്റീൻ വഴിയൊരുക്കി. പിന്നീട് 2018-ൽ യു.എസ് പൗരത്വം ലഭിച്ച ശേഷം ഈ വിവാഹബന്ധം വേർപെടുത്തി. എപ്‌സ്റ്റീന്റെ സ്വത്തുക്കളുടെ മേൽനോട്ടം വഹിക്കാനും കരീന സഹായിച്ചിരുന്നു.

2019 ജൂലൈയിൽ എപ്‌സ്റ്റീൻ അറസ്റ്റിലായപ്പോൾ ജയിലിൽ നിന്ന് അവസാനമായി വിളിച്ചതും കരീനയെ ആയിരുന്നു. ധൈര്യമായിരിക്കാനും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറാനുമായിരുന്നു ഇയാൾ നൽകിയ നിർദ്ദേശം. പിന്നാലെ എപ്‌സ്റ്റീനെ ജയിൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എപ്‌സ്റ്റീന്റെ മരണശേഷം ദന്തഡാക്ടറായി ജോലി തുടരുന്ന കരീന 2025-ലാണ് ന്യൂയോർക്കിൽ ലൈസൻസ് നേടി പ്രാക്ടീസ് ആരംഭിച്ചത്.

Story Summary

Belarus-born dentist Dr. Karyna Shuliak could inherit up to $100 million from Jeffrey Epstein’s remaining estate, according to newly released US Justice Department files. The documents detail an eight-year relationship where Epstein funded her education, green card arrangements, and living expenses before amending his will in her favor prior to his 2019 death in jail.

WhatsApp Channel Banner

Latest updates

പാൽക്കുളങ്ങര കൊലപാതകം: ആയുധങ്ങൾ കണ്ടെടുത്ത് പോലീസ്; കാട്ടിക്കൊടുത്തത് പ്രതി...

തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടുകത്തികൾ കേസിലെ പ്രധാന പ്രതിയായ പ്രദീപ് തന്നെയാണ് പോലീസിന് കാണിച്ചുകൊടുത്തത്.(Palkulangara Murder...

ധർമ്മേന്ദ്ര പ്രധാൻ പാർലമെൻ്റിൽ, ആദരിച്ചു: അമിത് ഷായ്‌ക്കെതിരെയടക്കമുള്ള പ്രതിപക്ഷ...

ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെച്ചു. സഭ ചേർന്നയുടൻ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും...

‘ലോകത്തിന്റെ രക്ഷാധികാരികൾ’; എഐ ചിത്രങ്ങളിലൂടെ സൈനിക ശക്തിയും രാഷ്ട്രീയ...

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളുടെ പരമ്പര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വീണ്ടും ശ്രദ്ധനേടിയിരിക്കുകയാണ് (Donald Trump AI images). അമേരിക്കയുടെ സൈനിക ശക്തി, ഇറാനുമായുള്ള സംഘർഷം,...

വിദ്യാർഥി പ്രക്ഷോഭത്തിലെ പ്രതികരണം വിവാദമായി; പേളി മാണിക്ക് സോഷ്യൽ...

കൊച്ചി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പ്രതികരണത്തിന് പിന്നാലെ നടിയും അവതാരകയുമായ പേളി മാണിക്ക് സോഷ്യൽ മീഡിയയിൽ വലിയ തിരിച്ചടിയെന്ന് റിപ്പോർട്ടുകൾ...

പ്രണയാഭ്യർത്ഥന നിരസിച്ചു: തമിഴ്‌നാട്ടിൽ 15കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിക്ക് കഴുത്തിൽ...

ചിദംബരം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിൽ പതിനഞ്ചുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിക്ക് കഴുത്തിൽ കുത്തേറ്റു. കടലൂർ ജില്ലയിലെ കീഴമൂങ്കിലടി ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥിനി നിലവിൽ ആശുപത്രിയിൽ...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...