തിരുവനന്തപുരം : പാൽക്കുളങ്ങരയിൽ യുവാവ് വെട്ടേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട വിശാഖിന്റെ കുടുംബം. കാപ്പാ കേസ് പ്രതിയായ പ്രദീപ്, വിശാഖിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ പരാതി നൽകിയിരുന്നതായി അമ്മ വ്യക്തമാക്കി.(Palkulangara Vishakh Murder Case Family Alleges Police Inaction Against KAAPA Accused)
പ്രദീപ് മുൻപും ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും, വീട്ടിൽ ഒറ്റയ്ക്കുള്ള സമയം നോക്കി മാരകായുധങ്ങളുമായെത്തി വിശാഖിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞിരുന്നു. തുടർച്ചയായ ഭീഷണിയെത്തുടർന്ന് കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്വേഷണവും നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നാണ് പ്രധാന പരാതി.
പൊലീസിൽ നിന്ന് സഹായം ലഭിക്കാതെ വന്നതോടെ, ജീവന് കടുത്ത ഭീഷണിയുണ്ടെന്ന് കാട്ടി കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെയും കുടുംബം സമീപിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് വിശാഖിനെ പ്രദീപ് വെട്ടി കൊലപ്പെടുത്തിയത്.
Story Summary
The family of Vishakh, who was brutally murdered in Palkulangara, Vanchiyoor, has raised serious allegations against the local police for failing to act on their complaints. Despite filing petitions with the Vanchiyoor police, the Police Commissioner, and approaching the Magistrate Court over death threats from KAAPA accused Pradeep, no action was taken. Police have now arrested the accused, while stating that both the victim and the perpetrator have criminal backgrounds.


