HomeKerala'രാഷ്ട്രീയ ഗൂഢാലോചന, നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും'; ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ...

‘രാഷ്ട്രീയ ഗൂഢാലോചന, നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും’; ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിന്റെ പ്രതികരണം | P S Prasanth Arrest Sabarimala Gold Theft

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തനിക്ക് മേൽ ഗൂഢാലോചന നടത്തിയതാണെന്നും ആരോപിച്ചു. നിരപരാധിത്വം നിയമപരമായി തെളിയിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം. (P S Prasanth Arrest Sabarimala Gold Theft)

2025-ൽ ഹൈക്കോടതിയുടെ അനുമതിയില്ലാതെ ശബരിമല ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിനായി പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പി.എസ്. പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. ദേവസ്വം ബോർഡ് അംഗമായിരുന്ന സിപിഐ നേതാവുമായ അജികുമാറിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റിന് മണിക്കൂറുകൾ മുമ്പ് സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ച പ്രശാന്ത്, താൻ നേതൃത്വം നൽകിയ ദേവസ്വം ബോർഡാണ് 2019-ലെ ശബരിമല സ്വർണ്ണമോഷണക്കേസ് പുറത്തുകൊണ്ടുവരാൻ സഹായിച്ചതെന്നും, അതേ ബോർഡിനെ ഇപ്പോൾ പ്രതിയാക്കുന്നത് രാഷ്ട്രീയ സമ്മർദത്തിന്റെ ഭാഗമാണെന്നും ആരോപിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും, കേസിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിയമപരമായി തുറന്നുകാട്ടുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ കരകുളത്തെ വസതിയിൽ നിന്നാണ് എസ്‌ഐടി പി.എസ്. പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊല്ലം പൊലീസ് ക്ലബിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി. 2019-ലെ ശബരിമല സ്വർണ്ണക്കൊള്ള മറച്ചുവെക്കുന്നതിനായി 2025-ൽ ദ്വാരപാലക പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിന് കൈമാറിയെന്നതാണ് അന്വേഷണസംഘത്തിന്റെ പ്രധാന കണ്ടെത്തൽ. ഹൈക്കോടതിയുടെ മുൻകൂർ അനുമതി തേടാതിരുന്നത് സാങ്കേതിക വീഴ്ച മാത്രമാണെന്നാണ് പ്രശാന്തിന്റെ വിശദീകരണം.

അനുമതിയില്ലാതെ പാളികൾ പുറത്തേക്ക് മാറ്റിയത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എസ്‌ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. 2019-ൽ സ്വർണം പൂശിയ പാളികളുടെ തിളക്കം കുറഞ്ഞതായി എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു റിപ്പോർട്ട് നൽകിയിട്ടും വിശദമായ അന്വേഷണം നടത്താതെ വീണ്ടും അതേ കരാറുകാരന് പാളികൾ കൈമാറിയതിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാതെ, 2019-ലെ ശബരിമല സ്വർണ്ണക്കൊള്ള കേസിനൊപ്പം തന്നെ 2025-ലെ സംഭവവുമായി ബന്ധപ്പെട്ട കുറ്റങ്ങളും ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാനാണ് എസ്‌ഐടിയുടെ നീക്കം.

Summary: Former Travancore Devaswom Board President P.S. Prasanth has been arrested in connection with the Sabarimala gold theft case. Claiming the case is politically motivated, he said he would prove his innocence, while the SIT alleges he played a role in illegally moving the temple’s gold-plated door panels without court approval.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....