തിരുവനന്തപുരം: സ്ലാവിയ സെഡാൻ ശ്രേണി കൂടുതൽ വിപുലീകരിച്ച് പ്രമുഖ വാഹന നിർമ്മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ (Skoda slavia monte carlo). സ്ലാവിയ മോണ്ടെ കാര്‍ലോ മോഡലിന് ‘ഷിംല ഗ്രീൻ’, ‘സ്റ്റീൽ ഗ്രേ’ എന്നീ രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ കമ്പനി അവതരിപ്പിച്ചു. വേറിട്ട ഡിസൈനും പ്രീമിയം ഉടമസ്ഥതാനുഭവവും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ ലിമിറ്റഡ് എഡിഷന്റെ 200 യൂണിറ്റുകൾ മാത്രമാണ് വിപണിയിലെത്തിക്കുന്നത്.
ബ്രാൻഡിന്റെ റാലി മോണ്ടെ കാർലോ പൈതൃകവും സ്ലാവിയയുടെ ഡൈനാമിക് ലുക്കും സമന്വയിപ്പിച്ചാണ് ഈ പുതിയ കളർ എഡിഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1.0 എ.ടി (AT), 1.5 ഡി.എസ്.ജി (DSG) വേരിയന്റുകളിൽ കാർ ലഭ്യമാകും.
മോണ്ടെ കാർലോ ശ്രേണിയുടെ തനിമയും ആകർഷണീയതയും കൂടുതൽ മെച്ചപ്പെടുത്തി ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്‌സുകൾ നൽകാനാണ് സ്കോഡ ശ്രമിക്കുന്നതെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.
പുതിയ കളർ ഓപ്ഷനുകൾക്ക് പുറമെ, ബ്ലാക്ക്-ഔട്ട് എക്സ്റ്റീരിയർ സവിശേഷതകൾ, പ്രീമിയം ബ്ലാക്ക് ആൻഡ് റെഡ് ഇന്റീരിയർ തീം എന്നിവ സ്ലാവിയ മോണ്ടെ കാർലോയുടെ പ്രത്യേകതയായി തുടരുന്നു.
എഞ്ചിൻ കരുത്തും പെർഫോമൻസും:
1.0 ലിറ്റർ TSI എഞ്ചിൻ: 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഈ 3-സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിൻ 115 PS പവറും 178 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.
1.5 ലിറ്റർ TSI എഞ്ചിൻ: 7-സ്പീഡ് ഡി.എസ്.ജി ഗിയർബോക്‌സുള്ള 4-സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിൻ 150 PS പവറും 250 Nm ടോർക്കും നൽകുന്നു. ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്ന ‘ആക്ടീവ് സിലിണ്ടർ ടെക്നോളജി’ (ACT) ഈ മോഡലിന്റെ മാത്രം പ്രത്യേകതയാണ്.
സ്കോഡയുടെ മോട്ടോർസ്‌പോർട്ട് പൈതൃകത്തെ ആദരിച്ചുകൊണ്ട് പുറത്തിറക്കിയിട്ടുള്ള മോണ്ടെ കാർലോ ട്രിം, മികച്ച ഡ്രൈവിംഗ് എക്സ്പീരിയൻസും സ്റ്റൈലും വാഗ്ദാനം ചെയ്യുന്നതിൽ മുൻപന്തിയിലാണ്.
Story Summary:
Skoda Auto India has launched two new exclusive dual-tone color options – Shimla Green and Steel Grey – for the Slavia Monte Carlo sedan. Limited to just 200 units, these variants are available in 1.0 AT and 1.5 DSG options.


