കൊച്ചി: 2026-ലെ പാരാ സ്‌പോർട്സ് സീസണിൽ ഇന്ത്യൻ കായിക സംഘത്തിന്റെ ‘പ്രിൻസിപ്പൽ പാർട്ണർ’ ആയി പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുമായി (SBI life pci partnership) കരാറിലേർപ്പെട്ട് എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ്. ഇതിന്റെ ഭാഗമായി ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺവെൽത്ത് പാരാ ഗെയിംസിലും ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിലും പങ്കെടുക്കുന്ന ഇന്ത്യൻ പാരാലിമ്പിക് ടീമിന്റെ ഔദ്യോഗിക ലൈഫ് ഇൻഷുറൻസ് പങ്കാളിയായി എസ്.ബി.ഐ ലൈഫ് പ്രവർത്തിക്കും.
പാരീസ് 2024 പാരാലിമ്പിക് ഗെയിംസിലെ വിജയകരമായ സഹകരണത്തിന്റെ തുടർച്ചയായാണ് ഈ പുതിയ പങ്കാളിത്തം. ഇന്ത്യൻ പാരാ അത്‌ലറ്റുകളുടെ പരിശ്രമങ്ങൾക്കും നേട്ടങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുന്നതിനൊപ്പം, ആത്മവിശ്വാസത്തോടെയും മികച്ച തയ്യാറെടുപ്പോടെയും ലക്ഷ്യങ്ങൾ പിന്തുടരാൻ കായികതാരങ്ങളെ പ്രചോദിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.
വ്യക്തികൾക്ക് ഭാവിയിലേക്കുള്ള സജ്ജീകരണത്തിനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ആത്മവിശ്വാസം നൽകുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന് എസ്.ബി.ഐ ലൈഫ് ബ്രാൻഡ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് & സി.എസ്.ആർ ചീഫ് രവീന്ദ്ര ശർമ്മ പറഞ്ഞു.
പാരീസ് 2024-ലെ ഇന്ത്യയുടെ ചരിത്ര നേട്ടത്തിന് പിന്നാലെ എസ്.ബി.ഐ ലൈഫിന്റെ തുടർച്ചയായ പിന്തുണ ഏറെ വിലമതിക്കുന്നതാണെന്ന് പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ദേവേന്ദ്ര ജജാരിയ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള കോർപ്പറേറ്റ് പങ്കാളിത്തങ്ങൾ പാരാ അത്‌ലറ്റുകൾക്ക് അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ വലിയ കരുത്താകുമെന്നും വരാനിരിക്കുന്ന കോമൺവെൽത്ത്, ഏഷ്യൻ പാരാ ഗെയിംസുകളിൽ താരങ്ങൾക്ക് ഇത് കൂടുതൽ പ്രചോദനമേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary:
SBI Life Insurance has partnered with the Paralympic Committee of India (PCI) as the ‘Principal Partner’ for the 2026 Para Sports season, supporting Indian athletes for the Commonwealth Para Games in Glasgow and the Asian Para Games in Aichi-Nagoya.


