HomeNationalസി.ജെ.പി പ്രതിഷേധം ലക്ഷ്യമിട്ടല്ല എൻഎസ്എ ഉത്തരവ്; മൂന്ന് മാസത്തിലൊരിക്കൽ പുതുക്കുന്ന പതിവ്...

സി.ജെ.പി പ്രതിഷേധം ലക്ഷ്യമിട്ടല്ല എൻഎസ്എ ഉത്തരവ്; മൂന്ന് മാസത്തിലൊരിക്കൽ പുതുക്കുന്ന പതിവ് നടപടിയെന്ന് ദില്ലി പൊലീസ് | Delhi Police NSA Clarification

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ രാജ്യതലസ്ഥാനത്ത് സി.ജെ.പി (Cockroach Janta Party) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ദില്ലി പൊലീസ് കമ്മീഷണർക്ക് ദേശീയ സുരക്ഷാ നിയമം (NSA) പ്രകാരമുള്ള കരുതൽ തടങ്കൽ അധികാരം നൽകിയതെന്ന പ്രചാരണങ്ങൾ തള്ളി ദില്ലി പൊലീസ് (Delhi Police NSA Clarification). നിലവിലെ എൻ.എസ്.എ ഉത്തരവിന് സി.ജെ.പി പ്രതിഷേധങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും, ഇത് മൂന്ന് മാസത്തിലൊരിക്കൽ പതിവായി പുതുക്കുന്ന ഭരണപരമായ നടപടിയുടെ ഭാഗം മാത്രമാണെന്നും പൊലീസ് വ്യക്തമാക്കി.

ഇക്കാര്യം വിശദീകരിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ചില മാധ്യമങ്ങളും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും വസ്തുതകൾ തെറ്റായി അവതരിപ്പിച്ച് പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് ദില്ലി പൊലീസ് ആരോപിച്ചത്. പോലീസിന്റെ വിശദീകരണമനുസരിച്ച് നിലവിലെ എൻ.എസ്.എ ഉത്തരവ് ജൂലൈ 7-ന് പുറപ്പെടുവിച്ചതാണ്. ഇത് ജൂലൈ 19 മുതൽ ഒക്ടോബർ 18 വരെയുള്ള മൂന്ന് മാസത്തെ കാലയളവിലേക്കാണ് ബാധകമാകുന്നത്. സി.ജെ.പിയുടെ നിലവിലെ പ്രക്ഷോഭങ്ങൾക്ക് ഏറെ മുമ്പ് തന്നെ ഭരണപരമായ നടപടികൾ പൂർത്തിയാക്കി ഉത്തരവ് പുറത്തിറക്കിയതാണെന്നും ഇതിനായി പ്രത്യേക അഭ്യർത്ഥനകളോ അടിയന്തര തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

പോലീസ് കമ്മീഷണർക്ക് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പുതുതായി പ്രത്യേക അധികാരം നൽകിയെന്ന രീതിയിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, മൂന്ന് മാസം കൂടുമ്പോൾ പതിവായി നടപ്പാക്കുന്ന അധികാര പുതുക്കൽ നടപടിയെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും ദില്ലി പൊലീസ് ആവശ്യപ്പെട്ടു. വസ്തുതകൾ പരിശോധിക്കാതെയുള്ള വാർത്തകളും പ്രചാരണങ്ങളും ഒഴിവാക്കണമെന്നും മാധ്യമങ്ങളോടും പൊതുജനങ്ങളോടും പൊലീസ് അഭ്യർഥിച്ചു.

അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന സമരം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ് സംഘടന. വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പ്രവർത്തകർക്കായി സംഘടന പ്രത്യേക മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. സമാധാനപരവും അച്ചടക്കത്തോടെയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്നും, അക്രമത്തിൽ ഏർപ്പെടാതെ ജനാധിപത്യ രീതിയിൽ പ്രതിഷേധം തുടരണമെന്നും സംഘടന നിർദേശിച്ചു.

ഇതിനിടെ സമരത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സി.ജെ.പിയെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്കൊപ്പമിരുന്ന് ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്താമെന്നും, ആവശ്യമെങ്കിൽ സമരക്കാർ നിർദേശിക്കുന്ന സ്ഥലത്തേക്കും സർക്കാർ എത്താമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ചർച്ച നടക്കണമെങ്കിൽ സർക്കാർ തന്നെ സമരവേദിയായ ജന്തർ മന്ദറിലേക്ക് എത്തണമെന്നാണ് സി.ജെ.പിയുടെ നിലപാട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന ആവർത്തിച്ചു.

Summary: Delhi Police has denied reports that renewed NSA detention powers were issued to suppress the ongoing CJP student protests, clarifying that the order is a routine three-month administrative renewal. Meanwhile, CJP has announced a nationwide protest and reiterated its demand for the Education Minister’s resignation while remaining open to talks only at Jantar Mantar.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....