തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിലുണ്ടായ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിൽ എഡിജിപി എം ആർ അജിത് കുമാറിനോട് സംസ്ഥാന പൊലീസ് മേധാവി വിശദീകരണം തേടും. അട്ടിമറിയിൽ അജിത് കുമാറിന്റെയും അദ്ദേഹത്തിന്റെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരുടെയും പങ്ക് വ്യക്തമാക്കുന്ന പുതുക്കിയ റിപ്പോർട്ട് എസ്ഐടി ഡിജിപിക്ക് കൈമാറിയ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നീക്കം.(ADGP MR Ajith Kumar case, DGP to Seek Explanation From ADGP MR Ajith Kumar)
പ്രതികൾക്കായി എഡിജിപി നേരിട്ട് ഇടപെട്ടതിന് തെളിവുകളുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഡിജിപി ഇന്ന് തന്നെ അജിത് കുമാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നാണ് വിവരം. നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനകം അദ്ദേഹം വിശദീകരണം നൽകേണ്ടി വരും.
എഡിജിപിയുടെ മറുപടി കൂടി ലഭിച്ച ശേഷമാകും ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഫൈനൽ റിപ്പോർട്ട് സമർപ്പിക്കുക. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കടുത്ത അച്ചടക്ക നടപടികളിലേക്ക് സർക്കാർ കടന്നേക്കും. അതേസമയം, അജിത് കുമാറിൻ്റെ സ്ഥാനക്കയറ്റം ചർച്ച ചെയ്യാനുള്ള ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ഈ മാസം 20-ന് നിശ്ചയിച്ചിരിക്കുകയാണ്.
Story Summary
The DGP will issue a show-cause notice to ADGP M.R. Ajith Kumar following a revised SIT report that confirmed his direct involvement in sabotaging the Alappuzha assault case. The ADGP has been given a two-day window to respond, which could critically impact his upcoming promotion to the DGP rank scheduled for discussion on July 20.


