HomeKeralaഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ...

ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകളിൽ മാറ്റം | Air India Express Flight Rescheduling

കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. ഇന്ന് രാത്രി 7 മണിക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാളെ പുലർച്ചെ 2.30-ലേക്കാണ് മാറ്റിയത്. ഇന്ന് രാത്രി 10 മണിക്ക് യാത്ര തിരിക്കേണ്ടിയിരുന്ന ബഹ്റൈൻ വിമാനം നാളെ രാവിലെ 8 മണിക്ക് മാത്രമായിരിക്കും പുറപ്പെടുക. (Air India Express Flight Rescheduling)

രാത്രി 8.30-ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ദമാം വിമാനത്തിന്റെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ വിമാനം ഇന്ന് രാത്രി 10 മണിക്കായിരിക്കും കൊച്ചിയിൽ നിന്ന് പുറപ്പെടുക. യാത്രക്കാരുടെ സുരക്ഷയും സുഗമമായ പ്രവർത്തനവും കണക്കിലെടുത്താണ് വിമാന കമ്പനി അധികൃതർ ഈ തീരുമാനമെടുത്തത്.

Summary: Due to the ongoing conflict in the Gulf region, Air India Express has rescheduled several flights from Kochi. Affected services include flights to Doha, Bahrain, and Dammam, with departure times postponed to later tonight or tomorrow morning.

Clickable Info Box