തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെപിസിസി വക്താവ് അഡ്വ. വി ആർ അനൂപ്. ഹൈന്ദവ സംഘടനകളുടെ നേതാക്കൾക്ക് നൽകുന്ന അനുഭാവപൂർണ്ണമായ സമീപനം സ്വന്തം പാർട്ടിയിലെ നേതാക്കളോട് കാണിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.(KPCC Spokesperson VR Anoop Criticizes Chief Minister VD Satheesan)
പി എം നിയാസിന്, ഒരു വ്യക്തിയുടെ സംഘപരിവാർ ബന്ധത്തെക്കുറിച്ചുള്ള ബോധ്യം വ്യക്തമാക്കാൻ മുഖ്യമന്ത്രിയെ കാണാൻ സമയം ചോദിച്ചിട്ട് ലഭിച്ചില്ല. കൂടാതെ, ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച അലോഷ്യസ് സേവ്യറിനും ഇതുവരെ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് അനൂപ് പറഞ്ഞു.
കുറിപ്പിൻ്റെ പൂർണ്ണരൂപം
പിഎം നിയാസ് എന്ന KPCCയുടെ ജനറൽ സെക്രട്ടറി , ഇലക്ഷൻ കമ്മീഷണർ ആയി നിയമിതനായ വ്യക്തിയുടെ സംഘപരിവാർ ബന്ധത്തെപ്പറ്റി അദ്ദേഹത്തിൻ്റെ ബോധ്യം അവതരിപ്പിക്കാൻ , കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അത് അനുവദിച്ച് കിട്ടിയിട്ടില്ല.മുഖ്യമന്ത്രിയോട് പ്ലീഡർ നിയമനത്തിൽ പരാതി ഉന്നയിച്ച അലോഷ്യസ് സേവ്യറിനും ഇത് വരെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കപ്പെട്ടിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ നേതാക്കളായ ശശികലയോടും, ആർവി ബാബുവിനോടും കാണിച്ച ആ അനുഭാവപൂർണ്ണമായ സമീപനമെങ്കിലും, KPCCയുടെ ജനറൽ സെക്രട്ടറിയോടും, KSUവിൻ്റെ സംസ്ഥാന പ്രസിഡണ്ടിനോടും കാണിക്കേണ്ടതായിരുന്നു എന്ന് ആണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറയാനുള്ളത്. അവർ അത് അർഹിക്കുന്നുണ്ട് സർ. അത് അവരുടെ അവകാശമാണ് സർ. ഇത് അവരുടെ കൂടി സർക്കാർ ആണ് സർ. ഇത് ഞങ്ങളുടെ കൂടി സർക്കാർ ആണ് സർ.
Story Summary
KPCC spokesperson Adv VR Anoop launched a direct public criticism against Chief Minister VD Satheesan, accusing his office of denying meeting appointments to top party leaders. Anoop pointed out that while the CM showed a favorable approach towards Hindu Aikya Vedi leaders, he repeatedly refused to grant audience to KPCC General Secretary and KSU State President.


