HomeEntertainment'അമ്മ'യുടെ പ്രസിഡന്റാകാൻ അജു വർഗീസ് എന്നോട് പറഞ്ഞു; അവനാണ് യഥാർത്ഥ പവർ...

‘അമ്മ’യുടെ പ്രസിഡന്റാകാൻ അജു വർഗീസ് എന്നോട് പറഞ്ഞു; അവനാണ് യഥാർത്ഥ പവർ ഗ്രൂപ്പ്: ധ്യാൻ ശ്രീനിവാസൻ | Dhyan Sreenivasan AMMA Presidency

തന്റെ തമാശ നിറഞ്ഞ സംസാരശൈലിയിലൂടെ സദസ്സിനെ കയ്യിലെടുക്കുന്ന ധ്യാൻ ശ്രീനിവാസൻ, സുഹൃത്തും നടനുമായ അജു വർഗീസിനെ ട്രോളി വീണ്ടും വാർത്തകളിൽ നിറയുകയാണ്. ‘അമ്മ’യുടെ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാൻ അജു വർഗീസ് തന്നെ നിർബന്ധിച്ചുവെന്നും, അജു ഒരു യഥാർത്ഥ ‘പവർ ഗ്രൂപ്പ്’ ആണെന്നുമാണ് പുതിയ ചിത്രത്തിന്റെ ലോഞ്ചിനിടെ ധ്യാൻ പറഞ്ഞത്. (Dhyan Sreenivasan AMMA Presidency)

“തമിഴ് നടൻ വിജയ് സിഎം ആയതോടെ അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ താനും സിഎം ആകാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. എന്നാൽ അജു എന്നെ വിളിച്ച് സിഎം ആകണ്ട, അതിന് മുമ്പേ ‘അമ്മ’യുടെ പ്രസിഡന്റ് ആകാൻ പറഞ്ഞു. പതിനഞ്ച് വർഷം ചാരിറ്റിയൊക്കെ ചെയ്ത ശേഷം പതിയെ സിഎം ആകാം എന്നായിരുന്നു അജുവിന്റെ ഉപദേശം. നാട്ടിൽ ഞാൻ അമ്മയുടെ നേതൃത്വത്തിലേക്ക് വരുന്നതായി വാർത്തകൾ വന്നെങ്കിലും, പിന്നീട് അജു തന്നെ എന്നോട് ആ പദവിയിലേക്ക് വരേണ്ട എന്ന് പറഞ്ഞു,” ധ്യാൻ തമാശരൂപേണ പറഞ്ഞു. ഗവർണർ സ്ഥാനം ആയാൽ പണിയൊന്നും ഇല്ലല്ലോ എന്ന് അജു പറഞ്ഞതായും ധ്യാൻ കളിയാക്കി.

ഇക്കാര്യത്തിൽ സ്വന്തം അമ്മ നൽകിയ ഉപദേശത്തെക്കുറിച്ചും ധ്യാൻ മനസ്സ് തുറന്നു. ഒരിക്കലും ‘അമ്മ’യുടെ പ്രസിഡന്റ് ആകരുതെന്നാണ് അമ്മ പറഞ്ഞത്. ആ സ്ഥാനത്തിരിക്കണമെങ്കിൽ ചില കാര്യങ്ങളോട് കണ്ണടയ്‌ക്കേണ്ടി വരുമെന്നും, തന്നെയൊരു ‘സ്‌ട്രെയിറ്റ് ഫോർവേഡ്’ സ്വഭാവക്കാരനായി കാണുന്നതുകൊണ്ട് ആ സ്ഥാനത്ത് തുടരാൻ ബുദ്ധിമുട്ടായിരിക്കുമെന്നുമാണ് അമ്മ വ്യക്തമാക്കിയതെന്ന് ധ്യാൻ പറഞ്ഞു. എന്തായാലും താൻ ആഗ്രഹിക്കാത്ത ആ പ്രസിഡന്റ് സ്ഥാനം താൻ ഇപ്പോൾ രാജിവെക്കുകയാണെന്ന് പറഞ്ഞാണ് ധ്യാൻ പ്രസംഗം അവസാനിപ്പിച്ചത്.

Summary: Actor Dhyan Sreenivasan jokingly claimed that his friend Aju Varghese, whom he dubbed the head of a “power group,” had encouraged him to run for the ‘AMMA’ presidency. Dhyan added that he decided against it following his mother’s advice that his straightforward nature would make it difficult to hold such a position, and humorously announced his “resignation” from a post he never sought.

Clickable Info Box