കോട്ടയം: ബിജെപി നേതാക്കളുടെ പ്രസ്താവനകളിൽ പരസ്യമായ പ്രതികരണങ്ങൾ നടത്തിത്തേണ്ടതില്ലെന്ന് എൻഎസ്എസ് നേതൃത്വത്തിൽ ധാരണ. രാഷ്ട്രീയ പാർട്ടിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് സംഘടന താല്പര്യപ്പെടുന്നില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.(NSS Not To Engage In Public Dispute With BJP Leaders Welcomes Rajeev Chandrasekhar Stance)
ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നതായും എൻഎസ്എസ് നേതൃത്വം വ്യക്തമാക്കി. ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഉപരാഷ്ട്രപതിയുടെയും സുരേഷ് ഗോപിയുടെയും പ്രസ്താവനകൾ മറുപടി പോലും അർഹിക്കുന്നില്ലെന്ന് ജി. സുകുമാരൻ നായർ വ്യക്തമാക്കി. ചില വ്യക്തമായ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ ബിജെപി നേതാക്കൾ നടത്തുന്നത്. മന്നം സമാധിയിൽ പ്രവേശിക്കുന്നതിന് ആർക്കും യാതൊരുവിധ വിലക്കും ഏർപ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
NSS has decided not to engage in a public dispute with BJP leaders following criticisms by the Vice President and Suresh Gopi. NSS General Secretary G. Sukumaran Nair welcomed Rajeev Chandrasekhar’s stance of non-interference and clarified that while anyone can visit Mannam Samadhi, security checks involving sniffer dogs are unacceptable at the sacred site.


