HomeKeralaനിയമനം ചട്ടവിരുദ്ധം: CPM കണ്ണൂർ ജില്ലാ സെക്രട്ടറിയായി KK രാഗേഷിനെ നിയമിച്ചതിനെതിരെ...

നിയമനം ചട്ടവിരുദ്ധം: CPM കണ്ണൂർ ജില്ലാ സെക്രട്ടറിയായി KK രാഗേഷിനെ നിയമിച്ചതിനെതിരെ MA ബേബിക്ക് കത്ത്, CPM കേന്ദ്ര കമ്മിറ്റി യോഗം സമാപിച്ചു | Kannur CPM

തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി. പാർട്ടി ചട്ടങ്ങൾ പാലിക്കാത്തയാണ് നിയമനം നടത്തിയതെന്ന് ആരോപിച്ച് കണ്ണൂർ ജില്ലയിലെ ഒരു വിഭാഗം നേതാക്കളാണ് എം.എ. ബേബിക്ക് പരാതി നൽകിയത്.(Kannur CPM leaders file complaint to MA Baby against KK Ragesh’s appointment as District Secretary)

കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അംഗമാകാത്ത രാഗേഷിനെ സെക്രട്ടറിയാക്കിയത് ചട്ടവിരുദ്ധമാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം എന്ന പദവി പരിഗണിച്ചാണ് രാഗേഷിനെ ജില്ലാ സെക്രട്ടറിയായി നിശ്ചയിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കണ്ണൂർ സിപിഎമ്മിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിന്റെ സൂചനയാണ് ഈ നീക്കം.

അതേസമയം, തെരഞ്ഞെടുപ്പ് പരാജയമടക്കം വിലയിരുത്താനായി മൂന്ന് ദിവസമായി ഡൽഹിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ചു. യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല. കേന്ദ്ര കമ്മിറ്റിയിലെ തീരുമാനങ്ങളും തെറ്റുതിരുത്തൽ നടപടികളും നാളെ വാർത്താസമ്മേളനത്തിൽ വിശദീകരിക്കും.

Story Summary

A section of CPM leaders from Kannur has filed a complaint with General Secretary M A Baby, challenging the appointment of K K Ragesh as the party’s Kannur District Secretary. The complainants allege that appointing Ragesh, who has never been a member of the Kannur District Committee, violates party rules, while the state leadership justifies the move citing his seniority as a State Committee member.

Clickable Info Box