HomeKeralaധനരാജ് രക്തസാക്ഷിത്വ ദിനം: പോസ്റ്റുകളിട്ട് KK രാഗേഷും TI മധുസൂദനനും, ഫണ്ട്...

ധനരാജ് രക്തസാക്ഷിത്വ ദിനം: പോസ്റ്റുകളിട്ട് KK രാഗേഷും TI മധുസൂദനനും, ഫണ്ട് തിരിമറി ഉന്നയിച്ച് അണികളുടെ സൈബർ ആക്രമണം | CPM Dhanaraj martyrdom day

കണ്ണൂർ: സി.പി.എം നേതാവ് സി.വി ധനരാജിന്റെ രക്തസാക്ഷിത്വ ദിനവുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കളായ കെ.കെ രാഗേഷ്, ടി.ഐ മധുസൂദനൻ എന്നിവർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ രൂക്ഷമായ വിമർശനവുമായി അണികൾ. ധനരാജ് രക്തസാക്ഷിത്വ ഫണ്ട് തിരിമറി ആരോപണം വീണ്ടും സജീവമാക്കിയാണ് സൈബർ ഇടങ്ങളിൽ പാർട്ടി പ്രവർത്തകർ തന്നെ നേതാക്കൾക്കെതിരെ രംഗത്തെത്തിയത്.(CPM Dhanaraj martyrdom day, CPM leaders face backlash from party cadres over fund scam)

കമന്റുകൾ വഴിയുള്ള വിമർശനം അതിരുകടന്നതോടെ ടി.ഐ മധുസൂദനൻ തന്റെ പോസ്റ്റിന്റെ കമന്റ് ബോക്സ് പൂട്ടി. അതേസമയം, പാർട്ടിയെ തകർക്കാൻ ‘യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ’ എന്ന് സ്വയം അവകാശപ്പെടുന്നവർ വർഗ്ഗീയ ശക്തികളുമായി കൂട്ടുകൂടിയിരിക്കുകയാണെന്ന് കെ.കെ രാഗേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷിത്വ ഫണ്ടിൽ വ്യാപകമായ സാമ്പത്തിക ക്രമക്ഷേടുകൾ നടന്നതായി സി.പി.എം ഏരിയാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഫണ്ട് വെട്ടിപ്പ് ചോദ്യം ചെയ്തതിന് പിന്നാലെ പാർട്ടി നേതൃത്വവുമായി അകന്ന കുഞ്ഞികൃഷ്ണൻ പിന്നീട് സി.പി.എം വിടുകയും, യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് പയ്യന്നൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Story Summary

CPM leaders KK Ragesh and TI Madhusoodanan faced intense criticism from party workers online on the martyrdom day of CV Dhanaraj over the Payyannur fund embezzlement controversy. As the backlash intensified, Madhusoodanan disabled his Facebook comment section, while Ragesh slammed former leader V Kunhikrishnan.

Clickable Info Box