HomeIran Israel Conflict'എന്നെ വധിച്ചാൽ ഇറാനെ ബോംബിട്ട് തകർക്കണം': ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി...

‘എന്നെ വധിച്ചാൽ ഇറാനെ ബോംബിട്ട് തകർക്കണം’: ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി ഡൊണാൾഡ് ട്രംപ് | Donald Trump

വാഷിംഗ്ടൺ: തന്നെ വധിക്കുന്നതിൽ ഇറാൻ വിജയിക്കുകയാണെങ്കിൽ ആ രാജ്യത്തെ വൻതോതിൽ ബോംബിട്ട് തകർക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വിവാദ വെളിപ്പെടുത്തൽ. ഇറാന്റെ കൊലപ്പട്ടികയിൽ താൻ ഒന്നാമനായി ഇടംപിടിച്ചിട്ട് നാളുകളേറെയായെന്നും ട്രംപ് വ്യക്തമാക്കി.(Donald Trump says he ordered officials to bomb Iran if he is assassinated)

“എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, ഇറാൻ ഇതുവരെ കാണാത്ത തരത്തിലുള്ള കനത്ത ബോംബാക്രമണം അവിടെ നടത്താൻ ഞാൻ കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഞാൻ ദീർഘകാലമായി അവരുടെ ലക്ഷ്യമാണ്,” ട്രംപ് പറഞ്ഞു. തന്നെ വധിക്കാൻ ഇറാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പുതിയ പദ്ധതികളൊന്നുമില്ലെന്നും എന്നാൽ വർഷങ്ങളായി അവർ തന്റെ ജീവനായി പിന്നാലെയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

നാറ്റോ ഉച്ചകോടിക്ക് ശേഷം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ട്രംപ് യാത്രാ പദ്ധതികളിൽ മാറ്റം വരുത്തിയിരുന്നു. ഇറാനിയൻ സൈനിക ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ ട്രംപ് ഉത്തരവിട്ടതു മുതൽ ഇസ്ലാമിക് റിപ്പബ്ലിക് അദ്ദേഹത്തെ ലക്ഷ്യമിടുന്നുണ്ട്. അടുത്തിടെ അന്തരിച്ച ഇറാന്റെ മുൻ പരമോന്നത നേതാവ് അലി ഖമേനിയുടെ വിലാപയാത്രയിൽ പോലും ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കണമെന്ന മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. ഇറാനുമായുള്ള ധാരണാപത്രവും വെടിനിർത്തലും അവസാനിച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. ഇറാൻ പ്രതിനിധികളുമായി ചർച്ചകൾ തുടരാമെങ്കിലും അത് വെറും സമയനഷ്ടം മാത്രമാണെന്നാണ് യു.എസ് പ്രസിഡന്റിന്റെ വിലയിരുത്തൽ.

Story Summary

US President Donald Trump revealed that he has instructed officials to launch a massive bombing campaign against Iran if the Islamic Republic succeeds in assassinating him. Stating that he has been the number one target on Iran’s kill list since the assassination of Qasem Soleimani, Trump also declared that the US-Iran ceasefire agreement is officially over.

Clickable Info Box