HomeCrimeപെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ: ലഹരി വിൽപന ആരോപിച്ച് 3 യുവാക്കളുടെ...

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ: ലഹരി വിൽപന ആരോപിച്ച് 3 യുവാക്കളുടെ തല മുണ്ഡനം ചെയ്തു, 6 പേർക്കെതിരെ കേസ് | Perumbavoor Mob Trial

കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപന ആരോപിച്ചുള്ള ക്രൂരമായ ആൾക്കൂട്ട വിചാരണ. കഞ്ചാവ് വാങ്ങാനോ വിൽക്കാനോ എത്തിയവരാണെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും ബലമായി തല മുണ്ഡനം ചെയ്യുകയും ചെയ്തു.(Perumbavoor Mob Trial Three Youths Assaulted Shaved Head Over Alleged Drug Sale)

ബുധനാഴ്ച വൈകിട്ട് നാലരയോടെ പെരുമ്പാവൂർ ഭായി കോളനിക്ക് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിനിരയായ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ യുവാക്കൾ പെരുമ്പാവൂർ പോലീസിൽ പരാതി നൽകി. കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരാതി പ്രകാരം, ഭായി കോളനിക്ക് സമീപമെത്തിയ മഞ്ഞപ്പെട്ടി സ്വദേശികളായ മൂന്ന് യുവാക്കളെ ആറംഗ സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇവരെ പ്രദേശത്തെ ഒരു മുറിയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി മുട്ടുകാലിൽ നിർത്തിച്ചു. അതിനുശേഷം സമീപത്ത് കട നടത്തുന്ന ബാർബറെ ഭീഷണിപ്പെടുത്തി വിളിച്ചുകൊണ്ടുവന്നാണ് മൂവരുടെയും തല ക്രൂരമായി മുണ്ഡനം ചെയ്തത്.

Story Summary

In a shocking incident of moral policing and mob trial near Perumbavoor, three youths from Manjapra were detained, assaulted, and forced to shave their heads by a six-member group over alleged drug peddling. The Perumbavoor police have registered a case against six identifiable individuals following a complaint, while simultaneously probing the presence of the youths in the area.

Clickable Info Box