HomeCrimeഅവിനാശ് ഭാര്യയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്, മൃതദേഹത്തിൻ്റെ ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു: USൽ...

അവിനാശ് ഭാര്യയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്, മൃതദേഹത്തിൻ്റെ ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു: USൽ പുറത്തായത് ഞെട്ടിക്കുന്ന കൊല | Indian Techie Arrested In US

വാഷിംഗ്ടൺ: യു.എസിലെ ബെല്ലെവ്യൂവിൽ വെച്ച് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ക്രൈം സീൻ കൃത്രിമമായി നിർമ്മിച്ച ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഒമ്പത് മാസങ്ങൾക്ക് ശേഷം പിടിയിൽ. മുപ്പതുകാരനായ അവിനാഷ് നാർനെയാണ് ഭാര്യ രാജിത സബ്ബിനേനിയെ (27) കൊലപ്പെടുത്തിയ കേസിൽ യു.എസ് പൊലീസിന്റെ പിടിയിലായത്. 2025 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.(Indian Techie Arrested In US For Murdering Wife Raajitha Sabbineni After Nine Months)

2025 ഒക്ടോബർ 27-നാണ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയറായ അവിനാഷ്, ഭാര്യ ബാത്റൂമിൽ കയറി വാതിലടച്ചെന്നും തുറക്കുന്നില്ലെന്നും കാണിച്ച് പൊലീസിനെ വിളിക്കുന്നത്. പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ രാജിതയെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ പുറത്തുപോയി 40 മിനിറ്റിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ ബാത്റൂമിൽ ലോക്ക് ചെയ്ത നിലയിൽ കണ്ടതെന്നായിരുന്നു അവിനാഷ് ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇയാൾ പുറത്തുപോയ സമയത്ത് വീട്ടിലേക്ക് മറ്റാരും കയറിയിട്ടില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ രാജിതയുടേത് ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചു.

അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അവിനാഷിന് ഇന്ത്യയിലുള്ള മറ്റൊരു യുവതിയുമായി വർഷങ്ങളായി രഹസ്യബന്ധമുണ്ടായിരുന്നു. ഈ ബന്ധം നിലനിൽക്കെത്തന്നെയാണ് 2025 ജൂൺ 5-ന് രാജിതയുമായുള്ള അറേഞ്ച്ഡ് മാരേജ് നടക്കുന്നത്. അവിനാഷിന്റെ കാമുകി ഈ വിവാഹത്തിലും പങ്കെടുത്തിരുന്നു. വിവാഹശേഷവും ഇവർ ബന്ധം തുടർന്നു. കൊലപാതകം നടന്ന ദിവസം, ഭാര്യ ബാത്റൂമിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പൊലീസിനോട് പറയുന്ന സമയത്ത് പോലും അവിനാഷ് കാമുകിയെ നാല് തവണ ഫോണിൽ വിളിച്ചിരുന്നു. കൂടാതെ രാജിതയുടെ മൃതദേഹത്തിന്റെ ചിത്രം ഇയാൾ കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

അവിനാഷ് തനിക്ക് നൽകുന്ന ജ്യൂസുകൾക്കും പാനീയങ്ങൾക്കും കയ്പ്പ് അനുഭവപ്പെടുന്നുണ്ടെന്ന് കാണിച്ച് രാജിത മുൻപ് ഭർത്താവിന് അയച്ച മെസ്സേജുകളും പൊലീസ് കണ്ടെടുത്തു. മരിച്ച ദിവസം അവിനാഷ് ഉണ്ടാക്കി നൽകിയ സ്മൂത്തിക്ക് കഫ് സിറപ്പിന്റെയും മരുന്നിന്റെയും രുചിയാണെന്ന് രാജിത മെസ്സേജ് അയച്ചിരുന്നു. ജൂലൈ 5-നാണ് പ്രതിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം ചുമത്തിയത്. നിലവിൽ 5 മില്യൺ ഡോളർ ജാമ്യതുകയിൽ കസ്റ്റഡിയിലുള്ള പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കുമെന്നാണ് യു.എസ് അധികൃതർ വ്യക്തമാക്കുന്നത്.

Story Summary

A 30-year-old Indian IT professional, Avinash Narne, was arrested in the US for the first-degree murder of his wife, Raajitha Sabbineni, nine months after staging her death as a suicide. Investigations revealed that Narne strangled his wife due to an ongoing extramarital affair in India, sent a photo of the corpse to his girlfriend, and had previously attempted to poison the victim’s drinks.

WhatsApp Channel Banner

Latest updates

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക;...

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്. സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര മഴ തുടരും; നാളെ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ, വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala rain alert). ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ്...

പമ്പ കരകവിഞ്ഞു: ശബരിമല നിറപുത്തരി ദർശനം ഒഴിവാക്കാൻ അഭ്യർത്ഥിച്ച്...

പത്തനംതിട്ട: പമ്പാ നദിയിൽ അതിതീവ്ര മഴയെ തുടർന്നുണ്ടായ പ്രളയ പശ്ചാത്തലത്തിൽ (Sabarimala Nira Puthari 2026), നിറപുത്തരി ചടങ്ങുകൾക്കായി നട തുറക്കുന്ന ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ജില്ലാ...

പുളിക്കൽ പഞ്ചായത്തിൽ പെരുമഴയിൽ കനത്ത നാശനഷ്ടം; 18 ഓളം...

റിപ്പോർട്ട് : അൻവർ ഷരീഫ് പുളിക്കൽ: കനത്ത മഴയെത്തുടർന്ന് പുളിക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം (Malappuram rain news). അരൂർ, മങ്ങാട്ട് മുറി, പുളിക്കൽ, ആലുങ്ങൽ, പുതിയേടത്ത് പറമ്പ്, വള്ളിക്കാട്, ആന്തിയൂർക്കുന്ന്,...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: സതീശന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദവും വാക്പോരും പുകയുന്നു (VD Satheesan helicopter controversy). രോഗബാധിതനായി കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ ഹെലികോപ്റ്റർ ദുരുപയോഗം...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....