കൊച്ചി: കഴിഞ്ഞ ദിവസം രണ്ട് തവണയായി 1600 രൂപയോളം കുത്തനെ ഇടിഞ്ഞ സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ തിരിച്ചുവരവ്. പവന് 80 രൂപ വർദ്ധിച്ച് വില 1,05,040 രൂപയിലെത്തി. ഗ്രാമിനും ആനുപാതികമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാമിന് 10 രൂപ വർദ്ധിച്ച് 13,130 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Gold Price In Kerala Registers Slight Recovery After Sharp Decline)
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് വിലയിൽ പെട്ടെന്നുണ്ടായ ഈ മാറ്റങ്ങൾക്ക് കാരണം. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Story Summary
After a sharp decline of ₹1,600 yesterday, gold prices in Kerala registered a marginal recovery today, with a hike of ₹80 per sovereign. The price has bounced back above the ₹1,05,000 mark, with one gram of gold currently trading at ₹13,130.


