കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരെ നടി ശ്വേത മേനോൻ നൽകിയ കേസിൽ കക്ഷിചേരാൻ നടി അൻസിബ ഹസൻ രംഗത്ത്. ഇത് സംബന്ധിച്ച ഔദ്യോഗിക അപേക്ഷ അൻസിബ എറണാകുളം മുൻസിഫ് കോടതിയിൽ സമർപ്പിച്ചു.(Actress Ansiba Hassan File Petition Implead In AMMA Ad Hoc Committee Dispute)
സംഘടനയുടെ ബൈലാ പ്രകാരം ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പുതിയ അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമപരമായ അധികാരമില്ലെന്നാണ് ശ്വേത മേനോന്റെ പ്രധാന വാദം. കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് താരങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് അൻസിബയുടെ ഈ നിർണായക നീക്കം. ഹർജിയിൽ കക്ഷിചേരാനുള്ള അൻസിബയുടെ അപേക്ഷ ഉൾപ്പെടെ ഈ കേസ് വരും ദിവസങ്ങളിൽ കോടതി വീണ്ടും പരിഗണിക്കും.
Story Summary
Actress Ansiba Hassan has approached the Ernakulam Munsiff Court seeking to implead herself in the case filed by actress Shweta Menon against AMMA’s ad-hoc committee. Following Shweta’s petition, the court allowed Shweta’s team to continue operations.

