HomeKerala'വയനാട് മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്വം കൊങ്കൺ റെയിൽവേയ്ക്ക്, മണ്ണ് മാറ്റണമെന്ന് രണ്ട് തവണ...

‘വയനാട് മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്വം കൊങ്കൺ റെയിൽവേയ്ക്ക്, മണ്ണ് മാറ്റണമെന്ന് രണ്ട് തവണ നിർദേശം നൽകി’: മന്ത്രി PK ബഷീർ | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിന്റെ പൂർണ്ണ ഉത്തരവാദിത്തം നിർമ്മാണച്ചുമതലയുള്ള കൊങ്കൺ റെയിൽവേയ്ക്കാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് കമ്പനിക്ക് കർശന നിർദേശം നൽകിയിരുന്നതാണെന്ന് മന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.(Wayanad Kalladi Landslide Minister PK Basheer Blames Konkan Railway PWD)

തുരങ്ക പാതയുടെ നിർമ്മാണം നടക്കുന്നയിടത്ത് വൻതോതിൽ മണ്ണ് കൂട്ടിയിട്ടിരുന്നു. ഇത് മാറ്റണം എന്ന് രണ്ട് തവണ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അടക്കം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. എന്നാൽ പി.ഡബ്ല്യു.ഡിയെ പൂർണ്ണമായും നോക്കുകുത്തിയാക്കിയാണ് ഈ നിർമ്മാണ കരാർ മുന്നോട്ട് പോയത്. പദ്ധതിക്ക് ആവശ്യമായ എല്ലാ അനുമതികളും നൽകിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ്. ഇതിൽ പി.ഡബ്ല്യു.ഡിയെ കുറ്റം പറയരുത്, കാരണം വകുപ്പ് ഇതിന്റെ ഭാഗമല്ല. വയനാടിന്റെ ഭൂമിശാസ്ത്രപരമായ അവസ്ഥ കൃത്യമായി അറിയുന്ന മന്ത്രിയാണ് താൻ, മന്ത്രി പി.കെ. ബഷീർ വ്യക്തമാക്കി.

അപകടസാധ്യത മുന്നിൽക്കണ്ട് നേരത്തെ തന്നെ നിർമ്മാണ ജോലികൾ നിർത്തിവെപ്പിച്ച് ആളുകളെ മാറ്റിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. അപകടസമയത്ത് എൻജിനീയർമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമാണ് അവിടെയുണ്ടായിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമാണ് ഇന്ന് രാവിലെ വൻ മണ്ണിടിച്ചിൽ ഉണ്ടായത്. പാലത്തിനടുത്തുള്ള വലിയ കുന്ന് ഇടിഞ്ഞ് നിർമ്മാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ട് ബസുകളും പ്രദേശത്തെ കെട്ടിടങ്ങളും നിലവിൽ മണ്ണിനടിയിലാണ്. മൺകൂനയ്ക്കടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണ്.

Story Summary

Public Works Department (PWD) Minister PK Basheer held Konkan Railway solely responsible for the massive landslide at the Wayanad-Kalladi tunnel site. Speaking to the media in Delhi, the minister stated that the company ignored two prior warnings from the department to clear unscientifically piled-up soil. PWD Secretary Adeela Abdulla noted that timely action to halt work earlier prevented a larger catastrophe, though search operations continue for those feared trapped under the debris.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും;...

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ...

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം; അറസ്റ്റ് ആവശ്യപ്പെട്ട് എഐവൈഎഫ്...

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് (T.G. Mohandas) നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് . വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന...

ബസോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരെ നടപടി; സ്വകാര്യ ബസ്...

കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്...

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തി സംഘർഷം: ഒമ്പത് മാസത്തിനിടെ അഫ്ഗാനിൽ 499...

ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict). വ്യോമാക്രമണങ്ങളിൽ...

പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോയാല്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും;...

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (Abhijeet Deepke CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...