HomeKeralaവയനാട് കള്ളാടി മണ്ണിടിച്ചിൽ: ഒരു മരണം, 6 പേർക്ക് പരിക്ക്, മുന്നറിയിപ്പ്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ: ഒരു മരണം, 6 പേർക്ക് പരിക്ക്, മുന്നറിയിപ്പ് നൽകിയതിന് തെളിവായി മിനുട്സ് രേഖകൾ പുറത്തുവിട്ട് PWD, രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി SIയ്ക്ക് പരിക്ക്, അതിതീവ്ര മഴ | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. തുരങ്കപാതയുടെ നിർമ്മാണക്കമ്പനി താൽക്കാലികമായി ഒരുക്കിയിരുന്ന കണ്ടെയ്നർ ഓഫീസിൽ നിന്നാണ് രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ പരിക്കേറ്റ 6 അതിഥി തൊഴിലാളികളെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.(Wayanad Kalladi Landslide a Death Confirmed PWD Warning Released)

നിലവിൽ ആകെ 6 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണ്. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. അതിനിടെ, ദുരന്തമുണ്ടായ കള്ളാടി മീനാക്ഷിപ്പാലത്തിന് സമീപം വൻ അപകടസാധ്യത നിലനിന്നിരുന്നതായി കാണിച്ച് പൊതുമരാമത്ത് വകുപ്പ് മുൻപ് നൽകിയ ഔദ്യോഗിക മുന്നറിയിപ്പ് രേഖകൾ പുറത്തുവന്നു.

പദ്ധതി പ്രദേശത്ത് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കാരണം മഴക്കാലത്ത് ‘സോയിൽ പൈപ്പിങ്’, ‘സ്ലോപ്പ് സ്റ്റബിലിറ്റി’ എന്നീ പ്രതിഭാസങ്ങൾ മൂലം വലിയ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജൂൺ 25-ന് ചേർന്ന അവലോകന യോഗത്തിൽ പി.ഡബ്ല്യു.ഡി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച യോഗത്തിന്റെ മിനുട്സ് പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടു. കള്ളാടിയിലേത് പൂർണ്ണമായും മനുഷ്യനിർമ്മിത ദുരന്തമാണെന്ന് മന്ത്രി ടി. സിദ്ദിഖ് ആവർത്തിച്ചു.

ചെളിയും മണ്ണും നീക്കം ചെയ്യുന്നതിൽ കൊങ്കൺ കമ്പനിക്ക് ഗുരുതരമായ പാളിച്ച സംഭവിച്ചതായും നിർദ്ദേശം അനുസരിക്കാത്തതിനെതിരെ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് തുരങ്കപാത നിർമ്മാണം നടക്കുന്ന പ്രദേശത്തെ നിർമ്മാണ പ്രവൃത്തികളും ഇപ്പോൾ അടിയന്തരമായി നിർത്തിവെച്ചിരിക്കുകയാണ്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുന്നതിനാൽ അപകടസാധ്യത മുൻനിർത്തി നാട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു തുടങ്ങി. അപകടത്തിൽ ഒരു വീടും പള്ളിയും, ബസ് സ്റ്റോപ്പും പൂർണ്ണമായി തകർന്നു. മീനാക്ഷിപ്പാലവും തൊഴിലാളികളുമായി വന്ന രണ്ട് ബസുകളും പൂർണ്ണമായും മണ്ണിനടിയിലാണ്. തൊഴിലാളികൾ വിശ്രമിച്ചിരുന്ന ഷെഡുകൾക്ക് മുകളിലേക്കാണ് കുന്ന് ഇടിഞ്ഞുവീണത്. നാട്ടുകാരും പോലീസും ഫയർഫോഴ്സും എൻ.ഡി.ആർ.എഫും ചേർന്നാണ് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, കൃഷി മന്ത്രി ടി. സിദ്ദിഖ് എന്നിവരോട് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഉടൻ വയനാട്ടിലെത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Story Summary

One death have been confirmed in the massive landslide at the Wayanad-Kalladi tunnel construction site. Six injured migrant workers are undergoing treatment at Meppadi Moopens Medical College, with one in critical condition. Meanwhile, PWD released minutes from a June 25 meeting proving that Konkan Railway was explicitly warned about potential soil piping and slope instability due to unscientific soil piling. Amid ongoing heavy rains, residents are being evacuated, and tunnel construction works in Kozhikode have been temporarily suspended.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും;...

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ...

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം; അറസ്റ്റ് ആവശ്യപ്പെട്ട് എഐവൈഎഫ്...

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് (T.G. Mohandas) നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് . വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന...

ബസോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരെ നടപടി; സ്വകാര്യ ബസ്...

കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്...

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തി സംഘർഷം: ഒമ്പത് മാസത്തിനിടെ അഫ്ഗാനിൽ 499...

ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict). വ്യോമാക്രമണങ്ങളിൽ...

പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോയാല്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും;...

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (Abhijeet Deepke CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...