HomeKeralaവയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: മന്ത്രിമാരോട് വയനാട്ടിലെത്താൻ നിർദേശിച്ച് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും,...

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: മന്ത്രിമാരോട് വയനാട്ടിലെത്താൻ നിർദേശിച്ച് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും, നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാതയ്ക്ക് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുമായി മന്ത്രിമാരോട് അടിയന്തരമായി വയനാട്ടിലെത്താൻ നിർദേശം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. വയനാട് ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി അടിയന്തര കൂടിക്കാഴ്ച നടത്തി.(Wayanad Kalladi Landslide Ministers Rush To Spot Chief Minister Directs Rescue)

റവന്യൂ, കൃഷി മന്ത്രിമാരോടും എത്രയും വേഗം വയനാട്ടിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്തെ നിലവിലെ അവസ്ഥയെക്കുറിച്ച് വയനാട് ജില്ലാ കളക്ടറുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. കനത്ത മണ്ണിടിച്ചിലിൽ കള്ളാടി മീനാക്ഷി പാലത്തിന് സമീപം നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ശക്തമായ സംശയം. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്.

തുരങ്കപാതയ്ക്കായി നിർമ്മിച്ച വലിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ പൂർണ്ണമായും ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്ത അതിതീവ്ര മഴയാണ് ഈ വലിയ മണ്ണിടിച്ചിലിന് കാരണമായത്. തുരങ്കപാതയിലെ തൊഴിലാളികളടക്കം മൺകൂനയ്ക്കടിയിൽ പെട്ടിട്ടുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നിലവിൽ മണ്ണിൽ പെട്ടുപോയ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്നുള്ള അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ മേപ്പാടിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ മീനങ്ങാടിയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് സംഘം ഉടൻ തന്നെ അപകടസ്ഥലത്തെത്തും. കോഴിക്കോട്ടുള്ള എൻ.ഡി.ആർ.എഫ് സംഘത്തോടും അടിയന്തരമായി വയനാട്ടിലേക്ക് തിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Story Summary

Following a massive landslide near the Kalladi tunnel project in Wayanad, Chief Minister VD Satheesan has intervened urgently, directing ministers to rush to the district to coordinate rescue operations. Vehicles and workers are feared trapped under the debris after a concrete retaining wall collapsed due to torrential rains. Fire force units from Kalpetta, Bathery, and Mananthavady along with NDRF teams are mobilized for the rescue.

WhatsApp Channel Banner

Latest updates

ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് കോടതി...

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. പരാതിയിൽ കേസെടുക്കാവുന്ന...

പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ; ഇനി മുതൽ...

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ സംഘടനാ സംവിധാനത്തിൽ വൻ പുനഃസംഘടന നടപ്പാക്കി ആഭ്യന്തര വകുപ്പ് (Kerala Police Association). പൊലീസ് അസോസിയേഷനുകൾ പുനഃക്രമീകരിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പുതിയ തീരുമാനപ്രകാരം ഇനി മുതൽ കേരള...

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ...

കൊച്ചി: ലഹരിമരുന്ന് വ്യാപനത്തിനെതിരായ ഓപ്പറേഷൻ തൂഫാൻ (Operation Toofan) നടപടികളുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധനയിൽ എംഡിഎംഎ കൈവശംവെച്ചിരുന്ന രണ്ട് പേർ അറസ്റ്റിലായി. തൃക്കാക്കരയിലും കാക്കനാട്ടുമായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ...

കോഴിക്കോട് സഹകരണ ബാങ്ക് ശാഖ മാനേജറെ മരിച്ച നിലയിൽ...

കോഴിക്കോട്: കോഴിക്കോട് കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സി.പി.എം പ്രാദേശിക നേതാവുമായ ഗനീഷ് കുമാർ പി.കെ.യെ മരിച്ച നിലയിൽ കണ്ടെത്തി (CPM leader found dead Kozhikode). വീടിന് സമീപത്തെ...

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...