തിരുവനന്തപുരം: വിഴിഞ്ഞത്തെ സ്വകാര്യ പണയ ഇടപാട് സ്ഥാപനത്തിലെ കോടികളുടെ സ്വർണ പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരണമടഞ്ഞു. വെങ്ങാനൂർ സ്വദേശിനിയായ ഐശ്വര്യ (32) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. ഇവരോടൊപ്പം വിഷം കഴിച്ച സുഹൃത്തും സഹപ്രവർത്തകയുമായ അഞ്ജു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.(Vizhinjam gold loan scam, Second Woman Dies)
വിഴിഞ്ഞം, അമരവിള ശാഖകളിലെ പണയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന അഞ്ജുവും ഐശ്വര്യയും ചേർന്ന്, ഇടപാടുകാർ പണയം വെച്ചിരുന്ന 70 പവനിലധികം സ്വർണം പനങ്ങോട് സ്വദേശിനി സിന്ധു (53) എന്ന സ്ത്രീക്ക് മറിച്ച് നൽകിയിരുന്നു. എന്നാൽ ഈ സ്വർണം സിന്ധു രഹസ്യമായി വിറ്റഴിക്കുകയാണുണ്ടായത്.
തുടർന്ന് യഥാർത്ഥ ഇടപാടുകാർ സ്ഥാപനത്തിൽ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതോടെ ഇരു യുവതികളും കടുത്ത മാനസിക വിഷമത്തിലായി. തുടർന്ന് കഴിഞ്ഞ ജൂൺ 30-ന് ജ്യൂസിൽ വിഷം കലർത്തി ഇരുവരും ഒന്നിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കേസിൽ മുഖ്യപ്രതിയായ സിന്ധുവിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Story Summary
The second woman involved in the Vizhinjam gold loan scam, Aishwarya, has died after a suicide attempt, following the death of her colleague Anju. The two employees of a private finance firm consumed poison out of distress after a woman named Sindhu sold over 70 sovereigns of gold they had illegally passed to her, leaving them unable to return it to the customers.

