HomeNationalകരുർ അപകടം: സാക്ഷികളെ സ്വാധീനിക്കാൻ ടിവികെ മന്ത്രിമാർ ശ്രമിക്കുന്നതായി ആരോപണം; സുപ്രീം...

കരുർ അപകടം: സാക്ഷികളെ സ്വാധീനിക്കാൻ ടിവികെ മന്ത്രിമാർ ശ്രമിക്കുന്നതായി ആരോപണം; സുപ്രീം കോടതി നാളെ വാദം കേൾക്കും | Karur Stampede Case

ചെന്നൈ: കരുർ അപകടത്തിൽ സാക്ഷികളെ തമിഴ്‌നാട് സർക്കാരിലെ ടിവികെ മന്ത്രിമാർ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് സമർപ്പിച്ച ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. കേസിൽ പ്രതികളായ മന്ത്രിമാർ തന്നെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് അഹ്‌സാനുദ്ദീൻ അമാനുള്ള, ഷീൽ നാഗു എന്നിവരടങ്ങുന്ന ബെഞ്ച് നാളെ (ജൂലൈ 7) വാദം കേൾക്കും (Karur Stampede Case). സാക്ഷികൾക്ക് സംരക്ഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

സിബിഐ അന്വേഷിക്കുന്ന കേസിലെ പ്രതികളായ മന്ത്രിമാർ സാക്ഷികളെ നേരിട്ട് സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് പരാതിക്കാരനായ ഡിഎംകെ നേതാവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസെഫ അഹമ്മദി കോടതിയിൽ വാദിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായവും ജോലിയും നൽകുന്നതിന്റെ പേരിൽ ജൂലൈ 10-ന് കരുരിൽ മുഖ്യമന്ത്രി വിജയ് സന്ദർശനം നടത്താനിരിക്കെയാണ് ഈ ആരോപണം. ഇരകളുടെ കുടുംബങ്ങൾ കേസിലെ നിർണ്ണായക സാക്ഷികൾ കൂടിയായതിനാൽ, അവരുമായി പ്രതികൾ നേരിട്ട് ഇടപഴകുന്നത് അന്വേഷണത്തെ അട്ടിമറിക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കരുർ ജില്ലയിൽ വിജയ് നടത്തിയ പ്രചാരണ റാലിക്കിടെയുണ്ടായ തിക്കരത്തിരക്കിൽ 41 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ഡിഎംകെ ആരോപിക്കുമ്പോൾ, തനിക്കെതിരായ ഗൂഢാലോചനയാണ് ഈ കേസിന് പിന്നിലെന്ന് വിജയ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പബ്ലിക് വർക്ക്സ് മന്ത്രി ആധവ് അർജുന നടത്തിയ വിവാദ പ്രസ്താവനകളും ഡിഎംകെ കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. കേസിലെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികളായ മന്ത്രിമാർ സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തുന്നത് തടയണമെന്നും ഡിഎംകെ ആവശ്യപ്പെടുന്നു.

Summary: The Supreme Court is set to hear a plea on July 7 alleging that ministers from Chief Minister Vijay’s TVK party are attempting to influence witnesses in the ongoing CBI probe into the Karur stampede case. The petition, filed by a DMK leader, seeks witness protection and raises concerns over ministers interacting with families who are also key witnesses. The tragedy, which claimed 41 lives during a 2025 campaign rally, remains a central point of political contention between the TVK and DMK, with ongoing legal battles over the conduct of the investigation and the nature of compensation distribution.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശം: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ...

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പോലീസ് കേസെടുത്തു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ...

ഊരാളുങ്കൽ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു...

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ചൊവ്വാഴ്ച പുലർച്ചെയാണ് അന്തരിച്ചത്.(ULCCS Chairman Ramesan...

‘അഭിനവ സമുദായ പ്രേമികൾ നിത്യനിദ്രയിലാണ്ടോ?’: കുണ്ടറ കസ്റ്റഡി മരണം...

മലപ്പുറം: കൊല്ലം കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് സിയാദ് എന്ന യുവാവ് മരിച്ചെന്ന ആരോപണത്തിൽ മുസ്ലിം ലീഗിനെയടക്കം രൂക്ഷമായി വിമർശിച്ച് കെ.ടി. ജലീൽ. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഇത്തരമൊരു സംഭവം നടന്നിരുന്നതെങ്കിൽ വലിയ...

കേരളത്തിലെ സ്വർണ്ണവിലയിൽ ഇടിവ്: പവന് ഒറ്റയടിക്ക് 1,240 രൂപ...

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 1,240 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 1,06,000 രൂപയ്ക്ക് താഴെയെത്തി. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,05,720 രൂപയാണ്.(Gold...

കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്:...

കോഴിക്കോട്: മുണ്ടുപാലത്ത് യുവാവിനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീളുന്നു. മരിച്ച ഇരിങ്ങല്ലൂർ സ്വദേശി ഷരീഫിനെ താൻ തലയ്ക്കടിച്ചിരുന്നതായി സുഹൃത്തായ മുഹമ്മദ് അഷ്‌റഫ് പോലീസിന് മൊഴി നൽകി.(Kozhikode Youth Found...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...