HomeKerala‘MV ഗോവിന്ദൻ വായടയ്ക്കുന്നതാണ് നല്ലത്, നാണമില്ലേ ആ സീറ്റിൽ ഇരിക്കാൻ ?...

‘MV ഗോവിന്ദൻ വായടയ്ക്കുന്നതാണ് നല്ലത്, നാണമില്ലേ ആ സീറ്റിൽ ഇരിക്കാൻ ? വർഗ്ഗവഞ്ചകൻ ഗോവിന്ദനല്ലേ?’: ആഞ്ഞടിച്ച് G സുധാകരൻ | G Sudhakaran

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് എംഎൽഎ ജി സുധാകരൻ. തന്നെ ‘വർഗ്ഗവഞ്ചകൻ’ എന്ന് വിളിച്ച എം വി ഗോവിന്ദനാണ് യഥാർത്ഥ വർഗ്ഗവഞ്ചകനെന്ന് സുധാകരൻ തുറന്നടിച്ചു. പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ആളാണ് ഗോവിന്ദൻ എന്നും ആ പദവിയിൽ ഇരിക്കാൻ അദ്ദേഹത്തിന് നാണമില്ലേയെന്നും സുധാകരൻ മാധ്യമങ്ങളോട് ചോദിച്ചു.(G Sudhakaran Launches Scathing Attack On CPM State Secretary M V Govindan Call Him Betrayer)

മലയാള ഭാഷയിൽ തെറ്റില്ലാതെ സംസാരിക്കാൻ പോലും ഗോവിന്ദന് അറിയില്ല എന്ന് അദ്ദേഹം പരിഹസിച്ചു. ഗോവിന്ദൻ വായടയ്ക്കുന്നതാണ് നല്ലത്. സി.എച്ച് കണാരൻ, ഇ.എം.എസ്, എ.കെ.ജി എന്നിവരുടെ കാലത്ത് പാർട്ടിയിൽ വന്നയാളാണ് താൻ. അന്ന് ഗോവിന്ദനൊന്നും പാർട്ടിയിലില്ല, താൻ ഇന്നുവരെ തൊഴിലാളി വർഗ്ഗത്തെയോ കൃഷിക്കാരെയോ വഞ്ചിച്ചിട്ടില്ല, ജി സുധാകരൻ പറഞ്ഞു.

താൻ കോൺഗ്രസ് എന്ന ചെളിക്കുണ്ടിൽ വീണു എന്ന പൊളിറ്റ് ബ്യൂറോ അംഗത്തിന്റെ വിമർശനത്തിനും സുധാകരൻ കൃത്യമായ മറുപടി നൽകി. കോൺഗ്രസ് ചെളിക്കുണ്ടാണെങ്കിൽ തമിഴ്‌നാട്ടിലും രാജസ്ഥാനിലും കോൺഗ്രസിന്റെ പിന്തുണയോടെ സീറ്റുകൾ വാങ്ങിയ സി.പി.എമ്മിന് എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിൽ സ്വന്തം കരുത്തിൽ ഒരൊറ്റ സീറ്റിലേക്ക് പാർട്ടിയെ എത്തിച്ച ഗോവിന്ദൻ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

താൻ നിലവിൽ ഒരു പാർട്ടിയിലും ഇല്ലെന്നും ഒരു സ്വതന്ത്രനാണെന്നും വ്യക്തമാക്കിയ സുധാകരൻ, നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ നല്ല കാര്യങ്ങൾക്ക് വോട്ട് ചെയ്യുമെന്നും കൂട്ടിച്ചേർത്തു. നിയമസഭയ്ക്കുള്ളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കെ എൻ ബാലഗോപാൽ ശകാരിച്ചിട്ടും പാർട്ടി എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും ജി സുധാകരൻ ചോദ്യമുയർത്തി.

Story Summary

Answering criticisms from CPM leaders, independent MLA G Sudhakaran launched a scathing attack on CPM State Secretary M V Govindan, calling him the real class betrayer who ruined the party’s strength. Sudhakaran stated he remains an independent, rejecting claims of joining Congress, and challenged the CPM’s double standards regarding its alliances outside Kerala.

WhatsApp Channel Banner

Latest updates

നൂൾ ചുഴലിക്കാറ്റ് ചൈനീസ് തീരം തൊട്ടു: ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ...

ബെയ്ജിംഗ്: ചൈനയിലെ തെക്കൻ പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിൽ 'നൂൾ' ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച് കരതൊട്ടു. കൊടുങ്കാറ്റും അതിശക്തമായ മഴയും വ്യാപകമായതോടെ പ്രദേശത്ത് ചൈന അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ദുരന്തനിവാരണ നടപടികൾക്കും തുടക്കം കുറിച്ചു.(Typhoon Noul...

‘കൈകോർക്കാനും സഖ്യമുണ്ടാക്കാനും തയ്യാറാണ്’: UPയിൽ BJPയെ വീഴ്ത്താൻ അഖിലേഷ്...

ന്യൂഡൽഹി: വരുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായും 'ഇന്ത്യ' മുന്നണിയുമായും സഖ്യത്തിന് തയ്യാറാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മൊറാദാബാദിൽ നടന്ന പൊതുറാലിയിൽ...

‘കിവീസ് ആർ റ്റൂ നൈസ്!’: അമ്പയർ നോട്ട് ഔട്ട്...

ലണ്ടൻ: ക്രിക്കറ്റ് മൈതാനത്ത് അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു സംഭവത്തിന് സാക്ഷ്യം വഹിച്ച് ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' ലീഗ്. നോട്ട് ഔട്ടാണെന്ന് ഓൺ-ഫീൽഡ് അമ്പയർമാർ വിധി എഴുതിയിട്ടും, താൻ ഔട്ടാണോ എന്ന് പരിശോധിക്കാൻ അമ്പയർമാരോട് സ്വയം...

പാക് ബന്ധമുള്ള ഭീകര ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്:...

ചണ്ഡീഗഡ്: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിച്ചിരുന്ന നിരോധിത ഭീകരസംഘടന ബാബർ ഖൽസ ഇന്റർനാഷണലിന്റെ (BKI) പ്രമുഖ ശൃംഖല പഞ്ചാബ് പോലീസ് തകർത്തു. വിദേശത്ത് പ്രവർത്തിക്കുന്ന ഹാൻഡ്‌ലർമാരുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചിരുന്ന...

വേദിയിൽ ആഭ്യന്തര മന്ത്രിയുണ്ടായിട്ടും വിമർശനവുമായി G സുധാകരൻ: ആക്ഷേപിക്കുന്ന...

ആലപ്പുഴ: പൊതുവേദിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സാക്ഷിയാക്കി സി.പി.എം നേതൃത്വത്തിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. ആലപ്പുഴ നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും, നഗരസഭയിലെ പ്രതിഷേധത്തെക്കുറിച്ചുള്ള വിവരങ്ങൾ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....