തിരുവനന്തപുരം: ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതും ഉയർന്ന വൈദ്യുതി ഉപഭോഗവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ജൂൺ 30 വരെ വൈകുന്നേരം 6 മണി മുതൽ അർധരാത്രി വരെ സംസ്ഥാനത്ത് നിയന്ത്രിത ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ സി പി എം നേതാക്കൾ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്.(Kerala power crisis and unscheduled load shedding across the state)
പ്രഖ്യാപിച്ച സമയപരിധിക്ക് പുറമെ പലയിടങ്ങളിലും അപ്രഖ്യാപിത വൈദ്യുതി മുടക്കം രൂക്ഷമായത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സമയത്ത് തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് കായിക പ്രേമികളെ ഏറെ പ്രകോപിപ്പിച്ചു.
ഇതിനെ ഇന്ദിരാ കട്ട് എന്നാണോ വിളിക്കുന്നത് എന്നാണ് വി ശിവൻകുട്ടിയുടെ പരിഹാസം.മൊത്തം ഇരുട്ടാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Kerala is facing an acute power shortage due to low reservoir levels and a sharp increase in electricity demand, with KSEB imposing load shedding between 6 PM and midnight until June 30. The crisis has triggered widespread protests as residents, particularly football fans, are experiencing frequent unannounced power cuts.

