HomeKerala'സംഘപരിവാർ രാഷ്ട്രീയത്തിൻ്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യ ക്ഷേത്ര...

‘സംഘപരിവാർ രാഷ്ട്രീയത്തിൻ്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പ്’: പിണറായി വിജയൻ | Pinarayi Vijayan

തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് പിരിച്ചെടുത്ത സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നെന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിശ്വാസത്തെയും വൈകാരികതയെയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ അതിന്റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.(Pinarayi Vijayan demands Supreme Court-monitored probe into Ayodhya temple donation scam)

അയോദ്ധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. ജനങ്ങളുടെ ​വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ അതിന്റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസ്സിലാക്കേണ്ടത്. സംഘപരിവാർ സംഘടനകളുടെ ഉന്നതങ്ങളിൽ ബന്ധമുള്ളവരാണ് ട്രസ്റ്റിമാർ.

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കുൾപ്പെടെ കാർമ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ ബാധ്യസ്ഥനാണ്. പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാൻ ട്രസ്റ്റിനും അതിന് നേതൃത്വം നൽകുന്നവർക്കും ബാധ്യതയുണ്ട്.

സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പ്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

Story Summary

Leader of Opposition Pinarayi Vijayan has demanded a Supreme Court-monitored high-level probe into the alleged embezzlement of donations collected for the Ayodhya Ram Temple. He criticized the Sangh Parivar, alleging that they exploited public faith for political gain and engaged in organized financial fraud. He further demanded that Prime Minister Narendra Modi and the temple trust provide accountability regarding the missing funds.

WhatsApp Channel Banner

Latest updates

ആശുപത്രിയിലും നിരാഹാരം തുടർന്ന് സോനം വാങ്ചുക്: മരുന്നുകൾ സ്വീകരിക്കാൻ...

ന്യൂഡൽഹി: അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയും അദ്ദേഹത്തിന്റെ അനുയായികളും ഡൽഹി പൊലീസിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത്. യുവാക്കളുടെ ശബ്ദം അടിച്ചമർത്താനായി രാത്രിയിലോ പുലർച്ചെയോ...

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ശോചനീയാവസ്ഥ: നേരിട്ട് പരിശോധന നടത്തി ഹൈക്കോടതി...

തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും കോടതി ഉടൻ തന്നെ പൊതു മാർഗനിർദേശം പുറപ്പെടുവിക്കും.(Kerala High Court...

ചേർത്തലയിൽ JCBയിലേക്ക് KSRTC ബസ് ഇടിച്ചുകയറി: 19 യാത്രക്കാർക്ക്...

ആലപ്പുഴ: ചേർത്തലയിൽ ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജെസിബിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി 19 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11:15 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി സൂപ്പർ...

2 സൈനികരുടെ കൊലയ്ക്ക് പിന്നാലെ ഇറാന് കനത്ത തിരിച്ചടിയുമായി...

വാഷിംഗ്ടൺ: ജോർദാനിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാന് മേൽ ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ട് അമേരിക്ക. മേഖലയിൽ പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി യുഎസ് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ്...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: 200 മെഗാവാട്ട് വൈദ്യുതി...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കടുത്തതോടെ താൽക്കാലിക ആശ്വാസമായി കമ്പനികളിൽ നിന്നുള്ള വൈദ്യുതി ഇന്ന് മുതൽ ലഭ്യമായിത്തുടങ്ങും. റഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതോടെയാണ് 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ കെഎസ്ഇബിക്ക് ലഭിക്കുന്നത്.(Kerala...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...