HomeKeralaകാഞ്ഞങ്ങാട്ടെ വാഹനാപകടം: ഗുരുതരമായി പരിക്കേറ്റ പൊലീസുകാരൻ്റെ രണ്ടു കാലുകളും മുറിച്ചുമാറ്റി | Kanhangad...

കാഞ്ഞങ്ങാട്ടെ വാഹനാപകടം: ഗുരുതരമായി പരിക്കേറ്റ പൊലീസുകാരൻ്റെ രണ്ടു കാലുകളും മുറിച്ചുമാറ്റി | Kanhangad accident

കാസർഗോഡ്: ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ കെ.എം. സൂരജിന്റെ രണ്ടു കാലുകളും മുറിച്ചുമാറ്റി. അപകടത്തിൽ സാരമായി പരിക്കേറ്റ സൂരജിന്റെ ഇടതുകാൽ നേരത്തെ മുറിച്ചുമാറ്റിയിരുന്നു. തുടർന്ന് വലതുകാലും മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു.(Kanhangad accident, Police officer loses both legs after being hit by car)

മംഗളൂരു തേജസ്വിനി ആശുപത്രിയിൽ ചികിത്സയിലാണ് സൂരജ്. സൂരജിനൊപ്പം അപകടത്തിൽ പെട്ട കുന്നുംകൈ സ്വദേശി അലോഷ്യസ് മാത്യുവിന്റെ ഒരു കാലും നേരത്തെ മുറിച്ചുമാറ്റിയിരുന്നു. നിലവിൽ ഇദ്ദേഹത്തെ ഐ.സി.യുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ജൂൺ 18-ന് ഐങ്ങോത്ത് വെച്ചാണ് അപകടം നടന്നത്. വാഹനപരിശോധനയ്ക്കിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന് പിന്നിൽ നിൽക്കുകയായിരുന്ന ഇരുവരെയും അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. പൊലീസുകാരുടെ ചികിത്സാച്ചെലവ് പൊലീസ് വെൽഫെയർ ഫണ്ടിൽ നിന്ന് ലഭ്യമാക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകിയിരുന്നു.

Story Summary

Civil Police Officer K.M. Suraj, who suffered severe injuries after being struck by an overspeeding car during highway patrolling in Kanhangad, has undergone the amputation of both his legs. His colleague, Aloysius Mathew, who was also severely injured in the same incident on June 18, has recovered enough to be moved out of the ICU. The state government has directed that their medical expenses be covered by the Police Welfare Fund.

WhatsApp Channel Banner

Latest updates

‘ഓപ്പറേഷൻ തൂഫാൻ’: കൊണ്ടോട്ടി എംഡിഎംഎ കടത്ത് കേസിൽ ലഹരിമാഫിയ...

റിപ്പോർട്ട് : അൻവർ ഷരീഫ്  കൊണ്ടോട്ടി: മലപ്പുറം ജില്ലയിൽ ലഹരിസംഘങ്ങൾക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാന്റെ' (Operation toofan malappuram) ഭാഗമായി കൊണ്ടോട്ടിയിൽ എംഡിഎംഎ (MDMA) പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരിന്തൽമണ്ണ...

രാജ്യസഭാ MPമാരുടെ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കുമായി 2 വർഷത്തിനിടെ ചിലവഴിച്ചത്...

ജയ്പൂർ: കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി രാജ്യസഭയിലെ നിലവിലുള്ള എം.പിമാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി സർക്കാർ 262 കോടിയിലധികം രൂപ ചിലവഴിച്ചതായി വിവരാവകാശ (RTI) രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ 151...

വ്യാജ രേഖകളുമായി ഡൽഹിയിൽ താമസിച്ചു: ബംഗ്ലാദേശ് സ്വദേശിയെ നാടുകടത്താൻ...

ന്യൂഡൽഹി: വ്യാജ രേഖകൾ ചമച്ച് ഇന്ത്യയിൽ നിയമവിരുദ്ധമായി താമസിച്ച ബംഗ്ലാദേശ് സ്വദേശിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാടുകടത്താൻ ഡൽഹി കോടതി ഉത്തരവിട്ടു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാനാണ്...

ഫിഫ ലോകകപ്പ് ഫൈനൽ 2026: ഫുട്ബോൾ പ്രേമികൾ ശാന്തത...

ബെംഗളൂരു: സ്പെയിനും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരം കാണുമ്പോൾ ഫുട്ബോൾ പ്രേമികൾ തികഞ്ഞ ക്ഷമയും ശാന്തതയും പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭ്യർത്ഥിച്ചു. മത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ക്രമസമാധാനം...

‘റാം, റഹീം, രവീന്ദർ, റോബിൻ എല്ലാവർക്കും തുല്യാവകാശം’: ഏകീകൃത...

ജഗദീഷ്പൂർ: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്നതിനുള്ള നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. ഞായറാഴ്ച ജഗദീഷ്പൂരിൽ മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം ഏകീകൃത സിവിൽ കോഡ്...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...