തൃശൂർ: പിതാവിന്റെ മരണത്തിന് പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു. വെള്ളറക്കാട് തറമേൽഞാലിൽ പരേതനായ സുധീഷിന്റെയും മനുരാധയുടെയും മകളാണ് മരിച്ചത്. വാഹനാപകടത്തിൽ മരിച്ച പിതാവ് സുധീഷിന്റെ അസ്ഥിസഞ്ചയനം നടന്ന ദിവസമാണ് കുഞ്ഞിന്റെയും മരണം എന്നതും കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തി.(18 day old infant dies in Thrissur Vellarakkad)
കുഞ്ഞിന് പാൽ നൽകിയ ശേഷം തൊട്ടിലിൽ കിടത്തിയതായിരുന്നു. പിന്നീട് നോക്കുമ്പോൾ വായിൽനിന്ന് നുരയും പതയും, മൂക്കിൽനിന്ന് രക്തവും വന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൊണ്ടയിൽ പാൽ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസം മുൻപാണ് സുധീഷ് അക്കിക്കാവിൽ നടന്ന വാഹനാപകടത്തിൽ മരിച്ചത്.
Story Summary
A 18-day-old infant tragically died in Vellarakkad, Thrissur, shortly after the funeral rites for her father, Sudheesh, who had recently passed away in a road accident. Preliminary reports suggest the infant died after milk got stuck in her throat, with authorities registering a case to investigate the incident.

