Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala
HomeNational'ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമന്ത്രി ഉറപ്പ് നൽകണം': CJP പ്രതിഷേധത്തിന് പിന്തുണയുമായി...

‘ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമന്ത്രി ഉറപ്പ് നൽകണം’: CJP പ്രതിഷേധത്തിന് പിന്തുണയുമായി നിരാഹാര സമരം ആരംഭിച്ച് സോനം വാങ്‌ചുക്ക് | Sonam Wangchuk

🎙️ Latest Podcast

ന്യൂഡൽഹി: നീറ്റ്-യുജി അടക്കമുള്ള പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടും പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്ക് ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വാങ്‌ചുക്ക് സമരത്തിൽ പങ്കുചേർന്നത്.(Sonam Wangchuk Begins Indefinite Hunger Strike At Jantar Mantar Demanding Education Minister Resignation)

വിദ്യാഭ്യാസ മേഖലയിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുക, ലഡാക്കിന് കൂടുതൽ സ്വയംഭരണവും സാംസ്കാരിക സംരക്ഷണവും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം നിരാഹാര സമരം തുടങ്ങിയത്. ജൂൺ 27-നകം സർക്കാർ വിഷയത്തിൽ അനുകൂലമായ നടപടി എടുക്കണമെന്നും, അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും വാങ്‌ചുക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

സമാധാനപരമായ പ്രതിഷേധം തുടരുന്ന സി.ജെ.പി പ്രവർത്തകരും നൂറുകണക്കിന് വിദ്യാർത്ഥികളും സമരപ്പന്തലിൽ അണിനിരന്നു. രാജ്‌ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സോനം വാങ്‌ചുക്ക് ജന്തർ മന്തറിൽ എത്തിയത്. കർഷക നേതാക്കളും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്.

Story Summary

Climate activist Sonam Wangchuk has launched an indefinite hunger strike at Jantar Mantar, Delhi, demanding the resignation of Union Education Minister Dharmendra Pradhan over alleged irregularities in competitive exams like NEET-UG. Wangchuk has joined the ongoing protest led by the ‘Cockroach Janta Party’ (CJP), seeking greater accountability in the education system and justice for students.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.