തിരുവനന്തപുരം: നഗരസഭയിൽ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന വാർത്തകളോട് പ്രതികരിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. ഇത്തരം നീക്കങ്ങൾ തങ്ങൾ നേരത്തെതന്നെ പ്രതീക്ഷിച്ചതാണെന്നും,ഇതിനെ പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.(Mayor V.V. Rajesh welcomes no-confidence motion in Thiruvananthapuram Corporation)
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന ജനറൽ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തെരുവ് നായ ശല്യം, വെള്ളക്കെട്ട്, കുടിവെള്ള പ്രശ്നം, മാലിന്യ സംസ്കരണം എന്നീ നാല് പ്രധാന വിഷയങ്ങളിൽ മുൻഗണന നൽകിയാണ് ഭരണസമിതി മുന്നോട്ട് പോകുന്നതെന്ന് മേയർ അവകാശപ്പെട്ടു.
സിപിഎം പ്രതിസന്ധിയിലാകുമ്പോൾ കോൺഗ്രസ് എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ചോദിച്ച അദ്ദേഹം, ഇരുപാർട്ടികളുടെയും കൂട്ടുകെട്ട് കേരളത്തിൽ പരാജയമാണെന്ന് പരിഹസിച്ചു. കേരളത്തിൽ ഇന്ത്യ മുന്നണി യാഥാർത്ഥ്യമാകുകയാണ്. കോൺഗ്രസ് നീട്ടിയ കരങ്ങളിൽ സിപിഎം ആദർശം വിട്ട് എന്നൊക്കെ കൈകൊടുത്തിട്ടുണ്ടോ അപ്പോഴൊക്കെ അവരുടെ വളർച്ച പടവലങ്ങ പോലെ താഴോട്ടാണ് പോയിട്ടുള്ളത് എന്നും വി.വി. രാജേഷ് പറഞ്ഞു.
Story Summary
Thiruvananthapuram Mayor V.V. Rajesh has welcomed the UDF’s move to bring a no-confidence motion against the municipal administration, describing it as a legitimate democratic process. He dismissed concerns over the motion, stating that his administration is actively addressing key urban issues like waste management and waterlogging.

