Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala
HomeKerala'നയം പ്രഖ്യാപിക്കും മുൻപ് ധനബിൽ അവതരിപ്പിക്കരുത്, ഷാജിക്ക് നല്ല മാറ്റമുണ്ട്': AK...

‘നയം പ്രഖ്യാപിക്കും മുൻപ് ധനബിൽ അവതരിപ്പിക്കരുത്, ഷാജിക്ക് നല്ല മാറ്റമുണ്ട്’: AK ബാലൻ | AK Balan criticizes Finance Bill

🎙️ Latest Podcast

പാലക്കാട്: നയം പ്രഖ്യാപിക്കുന്നതിന് മുൻപ് ധനബിൽ അവതരിപ്പിക്കരുതെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. സ്പീക്കർ ഇതിൽ ഇടപെട്ട് നടപടി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന നിർദ്ദേശം ഒഴിവാക്കി മാത്രം ധനബിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.(AK Balan criticizes Finance Bill and KM Shaji over political stance)

എക്സൈസ് മന്ത്രിയുടെ നിലപാട് നിയമപരമായി തെറ്റാണെന്നും, ധനബിൽ പാസായാൽ പിന്നീട് വരുന്ന അപേക്ഷകൾ തള്ളാൻ വകുപ്പിന് സാധിക്കില്ലെന്നും ബാലൻ മുന്നറിയിപ്പ് നൽകി. കെ.എം. ഷാജിക്കെതിരെയും കടുത്ത വിമർശനമാണ് എ.കെ. ബാലൻ ഉന്നയിച്ചത്.

ഷാജിക്ക് നല്ല മാറ്റമുണ്ടെന്നും, നിലപാട് യുഡിഎഫിന് അനുകൂലമല്ലെന്നും ബിജെപിക്ക് ഗുണകരമാണെന്നും അദ്ദേഹം പരിഹസിച്ചു. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നുവെന്ന് ആരോപിച്ച ബാലൻ, കേന്ദ്ര സർക്കാരിനെതിരെ യുഡിഎഫ് മൗനം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തി.

Story Summary

CPM leader A.K. Balan has urged the Speaker to intervene and prevent the presentation of the Finance Bill before the policy declaration, specifically criticizing the tax relief on low-alcohol beverages. He also launched a sharp attack on K.M. Shaji.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.