തിരുവനന്തപുരം: മാസപ്പടി കേസിൻ്റെ അന്വേഷണത്തിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി കോടതിയിൽ ഹർജി നൽകി.(ED moves court against bail granted to accused in attack on officials)
അന്വേഷണ ഉദ്യോഗസ്ഥർക്ക് ജാമ്യാപേക്ഷയിൽ ഇടപെടാൻ അവസരം നൽകാത്തത് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നും ഇ.ഡി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പ്രോസിക്യൂട്ടർ സ്വീകരിച്ച നിലപാട് സംശയാസ്പദമാണ് എന്നും ഹർജിയിൽ പറയുന്നു. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞതാണ് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്.
ആയുധങ്ങൾ കണ്ടെടുത്തതുകൊണ്ടോ മഹസർ തയ്യാറാക്കിയതുകൊണ്ടോ അന്വേഷണം പൂർണ്ണമാകുന്നില്ല. കേസിൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ തെളിയിക്കാനുണ്ട്. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചെങ്കിലും, നിരവധി പ്രതികൾ ഇപ്പോഴും അന്വേഷണത്തിന് പുറത്താണെന്ന് ഇ ഡി ഹർജിയിൽ വ്യക്തമാക്കുന്നു. സത്യവാസ്ഥ പുറത്തുകൊണ്ടുവരാൻ തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Story Summary
The Enforcement Directorate (ED) has filed a plea in court to intervene in the bail case of a DYFI activist accused of attacking ED officials during a probe into the CMRL case. The ED alleged that the investigation has been compromised, citing the prosecution’s “suspicious” stance in court, and emphasized that key aspects of the conspiracy remain uninvestigated.

