Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeKerala'മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു, തെലങ്കാന ആസ്ഥാനമായ ഒരു കമ്പനിയുമായി ഖനനത്തിന് ധാരണ...

‘മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു, തെലങ്കാന ആസ്ഥാനമായ ഒരു കമ്പനിയുമായി ഖനനത്തിന് ധാരണ ഉണ്ടാക്കി’: തീരദേശ ഖനനത്തിൽ ഷോൺ ജോർജ് | Shaun George

🎙️ Latest Podcast

കോട്ടയം: കേരളത്തിലെ തീരമേഖലയിലെ ഖനന പ്രവർത്തനങ്ങൾ സ്വകാര്യവൽക്കരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതായി ബിജെപി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. സംസ്ഥാനത്ത് ഖനനത്തിന്റെ സ്വകാര്യവൽക്കരണം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ, മുഖ്യമന്ത്രി ഈ വിഷയത്തിൽ സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഷോൺ ജോർജ് പറഞ്ഞു.(Shaun George Accuses Chief Minister Of Misleading Assembly Over Coastal Mining Privatization)

തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് ഷോൺ ജോർജ് ആരോപിച്ചു. ഇതിന് ശേഷമാണ് സ്വകാര്യവൽക്കരണം ഇല്ലെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് രാജ്യസുരക്ഷക്ക് തന്നെ ഭീഷണി ആകുമെന്ന് ഷോൺ ജോർജ് പറയുന്നു. ബഡ്ജറ്റിൽ ഇതുപോലെ ഒരു കാര്യം ഉണ്ടെന്ന് മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Story Summary

BJP leader Shaun George has accused Chief Minister VD Satheesan of misleading the Kerala Legislative Assembly regarding the privatization of coastal mining. Alleging that the government has already entered into a mining agreement with a Telangana-based company, George criticized the Chief Minister’s denial in the assembly as a deliberate attempt to hide the truth from the public.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.